30 November Monday

‘സഖാവിന്റെ ചായക്കട', ഇവിടെ രാഷ്ട്രീയം പറയാം

കെ വി ഹരീന്ദ്രൻUpdated: Monday Nov 23, 2020

സഖാവിന്റെ ചായക്കട യുടെ ഉദ്‌ഘാടനം കെ ജെ ഡിക്‌സൺ നിർവഹിക്കുന്നു

മുപ്ലിയം
സഖാവേ  വരൂ ഒരു  ചായകുടിച്ചിട്ടു പോകാം.... തെരഞ്ഞെടുപ്പ്‌ ചൂടിൽ  അൽപ്പം കൂടി  ഊർജം പകരാം.. ചൂട്‌ചായക്കൊപ്പം അൽപ്പം രാഷ്ട്രീയവുമാകാം..    വരന്തരപ്പിള്ളി പഞ്ചായത്ത്  14–- -ാം വാർഡിലെ  ‘സഖാവിന്റെ ചായക്കട'  പേരിൽ മാത്രമല്ല, എൽഡിഎഫ്‌  തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്‌   ആവേശം നൽകുന്ന കേന്ദ്രം കൂടിയാണ്‌.    സിപിഐ എം വെള്ളാരംപാടം ബ്രാഞ്ച് അംഗം   പരമേശ്വരൻ താണിപ്പറമ്പിലിന്റേതാണ്‌ ചായക്കട. പഴയ ചായക്കടയുടെ സ്മരണ പുതുക്കി കവുങ്ങു തടികൊണ്ടുള്ള  ഇരിപ്പിടവും ഓല മേഞ്ഞ മേൽക്കൂരയും ചായക്കടയുടെ പുത്തൻ ആകർഷണമാണ്. 
നാടൻ പലഹാരങ്ങളായ  ബോണ്ട,  നെയ്യപ്പം,  പരിപ്പുവട എന്നിങ്ങനെ എല്ലാമുണ്ട്. ചായയും റെഡി. ആറു രൂപക്ക് ചായയും പലഹാരവും. ചായ അടിക്കുന്നത്  പരമേശ്വരൻ തന്നെ. ചായക്കടയുടെ മുന്നിൽ പഴയ കാലത്തെ ഓർമിപ്പിക്കുന്ന സിനിമാ പോസ്റ്ററുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. അജിത സുധാകരനാണ് 14ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി. സ്ഥാനാർഥിയുടെ വിജയത്തിനായി  സജീവപ്രവർത്തനമാണ് ഇവിടെ നടന്നുവരുന്നത്.ചായക്കടയുടെ ഉദ്ഘാടനം സിപി ഐ എം കൊടകര ഏരിയ കമ്മിറ്റി അംഗം കെ ജെ  ഡിക്സൺ നിർവഹിച്ചു. പീറ്റർ വാഴക്കാല അധ്യക്ഷനായി. 
ടി എം ജയൻ,  ബൈജു വൈപ്പാൻ,  കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ എൽഡിഎഫ് സ്ഥാനാർഥി ഹേമലത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top