21 November Thursday

വടംവലിയോടെ ഗ്രാമോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

ഒത്തുപിടിച്ചോ കുന്നപ്പിള്ളിയിലെ അഖില കേരള വടംവലിയിൽനിന്ന്

ചാലക്കുടി
മേലൂർ സിഡിഎസിന്റേയും ആശാൻ സ്മാരക വായനശാലയുടേയും നേതൃത്വത്തിൽ കുന്നപ്പിള്ളിയിൽ രണ്ടുദിവസമായി നടന്നുവന്ന ഗ്രാമാേത്സവം സമാപിച്ചു. സമാപനദിനം നടന്ന അഖില കേരള വടംവലി മത്സരത്തിൽ ഗ്രാന്റ്സ് മലപ്പുറം ഒന്നാംസ്ഥാനവും പാലക്കാട്‌ രണ്ടാംസ്ഥാനവും നേടി. സമാപനസമ്മേളനം ബി ഡി ദേവസി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആർ സുമേഷ്, പി ആർ ബിബിൻരാജ, സിഡിഎസ്ഇ ചെയർപേഴ്സൺ ഇന്ദിര മോഹൻ, പഞ്ചായത്ത്‌ അംഗം ഷിജി വികാസ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top