15 November Friday
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം

ഒരുക്കം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019
തൃശൂർ
കുന്നംകുളത്ത് നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ഒരുക്കം ആരംഭിച്ചു. കുന്നംകുളത്തും പരിസരത്തുമായി ഒമ്പത്‌ വേദികളിലാണ് ശാസ്‌ത്രോത്സവം. പതിനായിരത്തിലേറെ കുട്ടികളും അധ്യാപകരും അണിനിരക്കും.  ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് സംഘാടനം. 
കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്‌കൂൾ, ബഥനി എച്ച്എസ്എസ്, പെരുമ്പിലാവ് ടി എം വിഎച്ച്എസ്എസ്, ടി എം വിഎച്ച്എസ്എസ് ബിഎഡ് സെന്റർ, കുന്നംകുളം ബിസിജിഎച്ച്എസ്എസ്, കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് വേദികൾ.
ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലാണ് ഓർഗനൈസിങ് കമ്മിറ്റി ഓഫീസ്. ഇവിടെ സാംസ്‌കാരിക പരിപാടികളും ഐടി മേളയും നടക്കും. മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം, സമാപന സമ്മേളനം, വൊക്കേഷണൽ എക്‌സ്‌പോ ആൻഡ് കരിയർ ഫെസ്റ്റ് എന്നിവയാണ് നടക്കുക.
സ്വാഗത സംഘം അധ്യക്ഷയായ കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ജനറൽ കോ–-- ഓർഡിനേറ്ററും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ ജീവൻ ബാബു, ജനറൽ കൺവീനര്‍  എം കെ ഷൈൻമോൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നു.
പ്രധാന വാർത്തകൾ
 Top