27 September Tuesday

കാർഷിക സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
ജനാധിപത്യ സംരക്ഷണത്തിനായി 
സംരക്ഷണവലയം തീർത്തു
തൃശൂർ
വൈസ്‌ ചാൻസിലറുടെ ഏകാധിപത്യ നടപടി അവസാനിപ്പിക്കാൻ കാർഷിക സർവകലാശാലയിൽ അധ്യാപകരും ജീവനക്കാരും  സംരക്ഷണവലയം തീർത്തു. ജനാധിപത്യം പുനഃസ്ഥാപിക്കുക, വൈസ് ചാൻസലറുടെ ഏകാധിപത്യം അവസാനിപ്പിക്കുക, പെൻഷൻ ആനുകുല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌  ജനാധിപത്യ സംരക്ഷണ സമിതി നേതൃത്വത്തിൽ സംരക്ഷണ വലയം തീർത്തത്‌. 
സംരക്ഷണവലയം തീർത്തശേഷം ചേർന്ന പൊതുയോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ  ഉദ്ഘാടനം ചെയ്‌തു. നൂറുകണക്കിന് അധ്യാപകരും ജീവനക്കാരും തൊഴിലാളികളും വിദ്യാർഥികളും പങ്കാളികളായി. സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, എഫ്എസ്ഇടിഒ   സംഘടനകളും സംരക്ഷണ വലയത്തിൽ പങ്കാളികളായി.  സംരക്ഷണ സമിതി ചെയർമാൻ കെ സുരേഷ്‌കുമാർ അധ്യക്ഷനായി. സിപിഐ എം മണ്ണുത്തി ഏരിയ സെക്രട്ടറി എം എസ് പ്രദീപ്കുമാർ, കെ ആർ രവി, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌  ബി വൈ ചക്രപാണി, കോൺഫെഡറേഷൻ സെക്രട്ടറി ഹരിലാൽ, കെഎയു പെൻഷനേഴ്‌സ് ഫോറം സെക്രട്ടറി ബി ഷിറാസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി സി ആർ ദാസ്, പി എം ശിവദാസ്, ഡി എൻ അജയ്, സമിതി കൺവീനർ സി വി ഡെന്നി, പി ആർ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.  
കാർഷിക സർവകലാശാലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല, ടെക്നോളജിക്കൽ, എംജി, വെറ്ററിനറി, ഫിഷറീസ്, കാലടി സംസ്കൃതം, കൊച്ചി, മലയാളം, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലും കേരള കലാമണ്ഡലത്തിലും അധ്യാപകരും ജീവനക്കാരും സംരക്ഷണ വലയം തീർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top