20 October Wednesday
56,000 കുട്ടികൾ എഴുതും

പ്ലസ് വൺ പരീക്ഷ; പൂർണസജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
 
തൃശൂർ
പ്ലസ് വൺ പരീക്ഷയ്‌ക്ക്‌  ജില്ലയിൽ സജ്ജീകരണങ്ങൾ പൂർത്തിയായി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 56,000 കുട്ടികൾ പരീക്ഷയെഴുതും. കോവിഡ് പശ്ചാത്തലത്തിൽ കർശന മാനദണ്ഡം പാലിച്ചാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷക്കു വേണ്ട അധ്യാപകരെ നിയോഗിച്ചു. ഒരു സെന്ററിൽ ചീഫ്, ഡെപ്യൂട്ടി ചീഫുമാർ, അധ്യാപകർ എന്നിവർ കുട്ടികളുടെ സഹായത്തിനുണ്ടാകും. ഭിന്നശേഷി കുട്ടികൾക്ക് ആറുപേർക്ക് ഒരധ്യാപകനുണ്ടാകും.
 ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് പൊലീസ്, ട്രാൻസ്പോർട്ട്, ഫയർഫോഴ്‌സ്‌, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ,  പിടിഎ, പൂർവ വിദ്യാർഥികൾ എന്നിവർ പരീക്ഷാ നടത്തിപ്പിന് മുൻകരുതലുകൾ ഒരുക്കുന്നു. പരീക്ഷാ ഹാളുകൾ, ഫർണിച്ചർ, സ്കൂൾ പരിസരം എന്നിവയുടെ  ശുചികരണം 22ന്‌ പൂർത്തിയായി. 
വിദ്യാർഥികളെ ഒറ്റ കവാടത്തിൽക്കൂടി മാത്രമേ സ്കൂളിൽ പ്രവേശിപ്പിക്കൂ. പ്രവേശന കവാടത്തിൽ സാനിറ്റെസർ, ചൂട് പരിശോധനാ സംവിധാനം എന്നിവയുണ്ടാകും. വിദ്യാർഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.  ക്ലാസ് മുറികളിൽ പേന, കാൽക്കുലേറ്റർ തുടങ്ങിയവ കൈമാറ്റം അനുവദിക്കില്ല. 
കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്ക് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ സംവിധാനമൊരുക്കിയിട്ടുണ്ട്‌.  രക്ഷിതാക്കൾക്ക്‌ കുട്ടികളെ പരീക്ഷയ്ക്ക്‌ കൊണ്ടുവരാം. പൊതുവാഹനങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് യാത്രാ സൗജന്യം അനുവദിക്കാൻ കെഎസ്ആർടിസി, സ്വകാര്യബസ് മേധാവികൾ എന്നിവർക്ക് നിർദേശം നൽകി.
വിദ്യാർഥികൾക്ക്‌ ആശ്വാസം പകരുന്ന വിധത്തിൽ പരീക്ഷകൾ തമ്മിൽ അഞ്ചുദിവസത്തെ ഇടവേളയുണ്ട്‌. 
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഹയർ സെക്കൻഡറി അക്കാദമിക് കോ–- ഓർഡിനേറ്റർ വി എം കരീം എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top