26 October Monday
അഴീക്കോടൻ രക്തസാക്ഷിദിനാചരണ ബോർഡുകളും തകർത്തു

കെഎസ്‌യു അക്രമം; 10 പൊലീസുകാർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

അഴീക്കോടൻ രാഘവൻ ദിനാചരണത്തിന്റെ ഭാഗമായി നായ്ക്കനാൽ സെന്ററിലെ ബോർഡുകൾ കെഎസ് യു മാർച്ചിനിടയിൽ നശിപ്പിച്ച നിലയിൽ

 

 
സ്വന്തം ലേഖകൻ
തൃശൂർ
കെഎസ്‌യു തൃശൂർ ഐജി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ ആസൂത്രിത അക്രമം. സംഘടിതമായ അക്രമത്തിൽ എസിപി വി കെ രാജു, സിഐ ലാൽകുമാർ ഉൾപ്പെടെ പത്ത്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌  പരിക്കേറ്റു. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളും അക്രമികൾ തകർത്തു.
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച രാവിലെ പത്തിന്‌ ഐജി ഓഫീസ്‌ മാർച്ച്‌ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ആളെത്തികയാത്തതിനാൽ പകൽ പന്ത്രണ്ടോടെയാണ്‌ ഡിസിസിയിൽനിന്ന്‌ പ്രകടനം ആരംഭിച്ചത്‌. തുടക്കംമുതൽ പ്രകടനം അക്രമാസക്തമായിരുന്നു. സ്വരാജ്‌ റൗണ്ടിൽ പ്രവേശിച്ചയുടൻ നടുവിലാലിൽ സ്ഥപിച്ചിരുന്ന അഴീക്കോടൻ രക്തസാക്ഷി ദിനാചരണ പ്രചാരണ ബോർഡുകൾ അടിച്ചുതകർത്തു. സിപിഐ എം ബഹുജന0
കൂട്ടായ്‌മയുടെ ബോർഡുകളും കോർപറേഷൻ വികസനപദ്ധതികളുടെ ഉദ്‌ഘാടന ബോർഡുകളും തകർത്തു. 
ഐജി ഓഫീസിനു മുന്നിൽ ബാരിക്കേഡ്‌ വെച്ച്‌ പൊലീസ്‌ മാർച്ച്‌ തടഞ്ഞു. ബാരിക്കേഡിന്‌ മുകളിൽ കയറിയ സംഘം കൊടി കെട്ടിയ വടി കൊണ്ട്‌ പൊലീസിനെ അടിച്ചു. ബാരിക്കേഡ്‌ വലിച്ച്‌ താഴെയിട്ട്‌ പ്രകോപനം സൃഷ്ടിച്ചു. 
പിന്നീട്‌ ഉദ്‌ഘാടനശേഷവും പ്രവർത്തകർ പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരുന്നു. രണ്ടുപേരെയെങ്കിലും അറസ്റ്റ്‌ ചെയ്‌താലേ പിരിഞ്ഞുപോകൂവെന്ന്‌ നേതാക്കൾ അറിയിച്ചു. 
ഇതനുസരിച്ച്‌ സിഐ ലാൽകുമാർ ബാരിക്കേഡിന് അപ്പുറത്തേക്ക്‌ കടന്ന്‌ അറസ്‌റ്റ്‌ ആരംഭിച്ചതോടെ ‌ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിൽ ചില കെഎസ്‌യുക്കാർക്കും പരിക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top