13 October Sunday
നാലാം നൂറുദിന പരിപാടി - 2024

ജില്ലാ തദ്ദേശ അദാലത്ത് 
സെപ്‌തംബര്‍ 9ന്

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
തൃശൂർ
സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നാലാം നൂറുദിന പരിപാടി - 2024ന്റെ ഭാഗമായി മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ സെപ്‌തംബർ ഒമ്പതിന് ജില്ലാതല തദ്ദേശ അദാലത്ത് നടക്കും. രാവിലെ 8.30മുതൽ തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് അദാലത്ത്.
അദാലത്തിൽ തദ്ദേശ  സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശ മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെയുള്ള പരാതികൾ, നിവേദനങ്ങൾ എന്നിവ പരി​ഗണിക്കും.  തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികളും നിർദേശങ്ങളും സ്വീകരിക്കും.
ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കുന്നതല്ല. തദ്ദേശ വകുപ്പിന്റെ https://adalat.lsgkerala.gov.in എന്ന ഓൺലൈൻ പോർട്ടലിലെ സിറ്റിസൺ ലോഗിൻ മുഖേന അദാലത്ത് തീയതിക്ക് 5 ദിവസം മുമ്പ് വരെ പരാതി സമർപ്പിക്കാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top