18 November Monday
കമലിന്റെ വീട്ടിലേക്ക്‌ മാർച്ച്‌

കമലിന്റെ വീട്ടിലേക്ക്‌ മാർച്ച്‌; ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർക്ക്‌ ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കൊടുങ്ങല്ലൂർ > ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീട്ടിലേക്ക്‌ മാർച്ച്‌ നടത്തിയ കേസിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ എ നാഗേഷ്‌ ഉൾപ്പെടെയുള്ള നേതാക്കളെ കോടതി ശിക്ഷിച്ചു. 
 
നാഗേഷ്‌, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ്‌ എം ജി പ്രശാന്ത്‌ലാൽ, ഭാരവാഹികളായ എൽ കെ മനോജ്‌, കെ എ സുനിൽകുമാർ, കെ എസ്‌ ശിവറാം, എം യു ബിനിൽ, സതീഷ്‌ ആമണ്ടൂർ, ജോതിലാലൻ, ഉദയൻ, റക്‌സൺ തോമസ്‌ എന്നിവർക്ക്‌  കോടതി പിരിയുംവരെ തടവും 750 രൂപ പിഴയുമാണ്‌ കൊടുങ്ങല്ലൂർ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ശിക്ഷ വിധിച്ചത്‌. 
 
സിനിമാ തിയറ്ററിൽ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട്‌ അഭിപ്രായം പ്രകടിപ്പിച്ച കമലിനെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായാണ്‌ ബിജെപിക്കാർ കമലിന്റൈ വീട്ടിലേക്ക്‌ മാർച്ച്‌ നടത്തിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top