ആമ്പല്ലൂർ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം എന്ന കാലങ്ങളായുള്ള സ്വപ്‌നം യാഥാർഥ്യമാക്കി അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ. ജില്ലയിൽ ആദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയതിലൂടെ മാതൃകയായിരിക്കയാണ് അളഗപ്പനഗർ സ്‌കൂളിലെ വിദ്യാർഥികൾ. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസുകളിലാണ് യൂണിഫോം പരിഷ്‌കാരം നടപ്പാക്കിയത്. ആൺ, പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും ഷർട്ടും പാന്റുമാണ് സ്‌കൂളിലെ കുട്ടികളുടെ യൂണിഫോം. കെ കെ രാമചന്ദ്രൻ എംഎൽഎ സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ അധ്യക്ഷനായി. വിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടർ ടി വി മദനമോഹനൻ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി വിശദീകരിച്ചു. ടെസി വിൽസൺ, ജിജോ ജോൺ, ദിനിൽ പാലപറമ്പിൽ, ഡോ. എൻ ജെ ബിനോയ്, പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ്, പ്രിൻസിപ്പൽ റോയി തോമസ്, സോജൻ ജോസഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..