തൃശൂർ
തൊഴിൽ രഹിതരായ യുവാക്കളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് തേക്കിൻകാട് മൈതാനത്തെ തെക്കേ ഗോപുരനടയിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സിഎംഎസ് സ്കൂൾ പരിസരത്തുനിന്ന് റാലി ആരംഭിക്കും. റാലി സ്വരാജ് റൗണ്ട് ചുറ്റി തെക്കേഗോപുരനടയിൽ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..