25 August Sunday

പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

പിഎസ്‌സി എംപ്ലോയീസ് യൂണിയൻ - ജില്ലാ സമ്മേളനം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 

തൃശൂർ
പിഎസ‌്സി ജില്ലാ ഓഫീസിന‌് കെട്ടിടം നിർമിക്കാൻ നഗരത്തിൽ സ്ഥലം  അനുവദിക്കണമെന്ന്  പിഎസ്‌സി എംപ്ലോയീസ് യൂണിയൻ -ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ പട്ടികജാതി –-പട്ടികവർഗ വികസന കോർപറേഷന്റെ അധീനതയിലുള്ള  കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വാടകയ‌്ക്കാണ‌് ഓഫീസ‌് പ്രവർത്തിക്കുന്നത‌്. ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി വലിയ പ്രയാസമുണ്ടാക്കുന്നു. 
ഓൺലൈൻ പരീക്ഷാ കേന്ദ്രത്തോടുകൂടിയ സ്വന്തം ഓഫീസ് നിർമിക്കണമെന്ന‌്‌ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ‌്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി സജി ജോസ് അധ്യക്ഷനായി. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബി ബിജു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രഫുൽ,  പിഎസ്‌സി  എംപ്ലോയീസ് യൂണിയൻ  സംസ്ഥാന സെക്രട്ടറിയറ്റംഗം  സി  വി മനോജ് കുമാർ,  കെ കെ കുഞ്ഞിമോൻ എന്നിവർ സംസാരിച്ചു. -
വ്യക്തി, കാലം, രാഷ‌്ട്രീയം എന്ന വിഷയത്തിൽ ഡോ. ഇ ആർ ശിവപ്രസാദ‌് പ്രഭാഷണം നടത്തി. 
ജില്ലാ സെക്രട്ടറി സി  സി  സിജോ റിപ്പോർട്ടും  ട്രഷറർ  പി  എച്ച് മനോജ് കണക്കും അവതരിപ്പിച്ചു. സി സി- സിജോ സ്വാഗതവും പി എച്ച് മനോജ്  നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: സി സജി ജോസ് (പ്രസിഡന്റ്), എം ജോഷിത കൃഷ്ണൻ(വൈസ് പ്രസിഡന്റ്), പി  കെ അനീഷ് (സെക്രട്ടറി), പി എച്ച്  മനോജ് (ജോയിന്റ് സെക്രട്ടറി), സി സി സിജോ(ട്രഷറർ).
പ്രധാന വാർത്തകൾ
 Top