06 July Wednesday

കരുത്തു തെളിയിച്ച്‌ എകെഎസ്‌ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

ആദിവാസി ക്ഷേമ സമിതി ജില്ലാ സമ്മേളനം വരന്തരപ്പിള്ളിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വരന്തരപ്പിള്ളി  
കരുത്തുതെളിയിച്ച്‌ ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം.  വരന്തരപ്പിള്ളി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ (ഇ കെ ഉണ്ണിച്ചെക്കൻ നഗറിൽ) പ്രസിഡന്റ്‌ കെ വി അയ്യപ്പൻ  പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കംകുറിച്ചത്‌.    സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. എം എസ് വിജയലക്ഷ്‌മി അനുശോചന പ്രമേയവും വി എസ് പ്രദീപ്‌ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി യു ടി തിലകമണി റിപ്പോർട്ട് അവതരിപ്പിച്ചു. എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി  പി കെ സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം  കെ മോഹനൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്‌, കൊടകര ഏരിയ  സെക്രട്ടറി പി കെ ശിവരാമൻ, സംഘാടക സമിതി ചെയർമാൻ എൻ എം സജീവൻ, എം എൻ രമണി  എന്നിവർ സംസാരിച്ചു. കെ വി അയ്യപ്പൻ,  എൻ സി അയ്യപ്പൻ,  എം എൻ രമണി ( പ്രസീഡിയം),  യു എസ്‌  ശ്രീജിത്ത്‌, വിജോ കുരിശിങ്കൽ, എം എസ്‌ വിജയലക്ഷ്‌മി  ( മിനുട്‌സ്‌),  എം എ  കൃഷ്‌ണൻ,  എം ആർ  സിന്ധു, വി എസ്‌ പ്രദീപ്‌ ( പ്രമേയം) എന്നിവർ പ്രവർത്തിച്ചു. 
എം എൻ രമണി
പ്രസിഡന്റ്‌, 
യു ടി തിലകമണി 
(സെക്രട്ടറി)
പികെഎസ്‌ ജില്ലാ പ്രസിഡന്റായി എം എൻ രമണിയെയും  സെക്രട്ടറിയായി  യു ടി തിലകമണിയെയും  തെരഞ്ഞെടുത്തു.  കെ വി അയ്യപ്പനാണ്‌ ട്രഷറർ.  എൻ സി അയ്യപ്പൻ, എം എ കൃഷ്‌ണൻ ( വൈസ്‌ പ്രസിഡന്റ്‌), വിജോ  കുരിശിങ്കൽ,  രശ്‌മി ബിജു ( ജോ. സെക്രട്ടറി). 27 അംഗ ജില്ലാകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top