03 July Sunday

കമല സുരയ്യ സ്മൃതി പ്രഭാഷണം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
തൃശൂർ
സൈബർ  ഇടങ്ങളിലെ പുതിയ വിനോദോപാധികൾ സാഹിത്യത്തെ പ്രാന്തവൽക്കരിക്കുകയാണെന്ന് കവി റഫീക്‌ അഹമ്മദ്. സദസ്സ് ‘എഴുത്തുകാരനും സമൂഹവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച കമല സുരയ്യ സ്മൃതി പ്രഭാഷണം നിരവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാഹചര്യത്തിൽ വായനക്കാരനും എഴുത്തുകാര്യം തമ്മിലുള്ള അന്തരം ഇല്ലാതായി. എങ്കിലും സമൂഹത്തെ തിരുത്താനും മാറ്റിമറിക്കാനും  ചോദ്യം ചെയ്യാനുമുള്ള എഴുത്തുകാരന്റെ ശക്തി ചോർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സദസ്സ് പ്രസിഡന്റ്‌ നോവലിസ്റ്റ് ലിസി അധ്യക്ഷയായി. തുടർന്ന് ഡോ. എസ് കെ വസന്തന്റെ കാലം സാക്ഷി എന്ന നോവൽ ചർച്ച ചെയ്തു. ഡോ .സി ഉദയകല, ഡോ. ജോയ് പോൾ, ഡോ. പി കെ കുശലകുമാരി, പ്രൊഫ. ഗിരിജ തടിയിൽ, പ്രസന്ന ആര്യൻ, ജേക്കബ് ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top