07 July Thursday
വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ

സംസ്ഥാന ജാഥയ്‌ക്ക്‌ ഉജ്ജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

തൃശൂരിലെ സ്വീകരണയോഗത്തിൽ ജാഥാക്യാപ്റ്റൻ ആർ വി ഇക്ബാൽ സംസാരിക്കുന്നു

തൃശൂർ
വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ടുനിന്ന്‌ ആരംഭിച്ച സംസ്ഥാന ജാഥയ്‌ക്ക്‌ ജില്ലയിൽ ഉജ്വല വരവേൽപ്പ്‌. രാവിലെ ജില്ലാ അതിർത്തിയായ പെരുമ്പിലാവിൽ സ്വീകരിച്ച്‌ ജാഥയെ തൃശൂരിലേക്ക്‌ വരവേറ്റു. മണ്ണുത്തിയിൽ ചേർന്ന ആദ്യ സ്വീകരണയോഗം സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്‌തു. കെ വി ജോണി അധ്യക്ഷനായി. 
തുടർന്ന് തിരൂർ, തൃശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ, വാടാനപ്പള്ളി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഗുരുവായൂരിൽ പര്യടനം സമാപിച്ചു.  സമാപന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്‌തു.  കെ മണികണ്‌ഠൻ അധ്യക്ഷനായി. വഴിയോരക്കച്ചവട ഉപജീവന സംരക്ഷണനിയന്ത്രണനിയമം ഗ്രാമപ്രദേശങ്ങളിൽകൂടി ലഭ്യമാക്കുക, ചില്ലറ വ്യാപാരരംഗത്തെ കുത്തകവൽക്കരണം നിയന്ത്രിക്കുക, ജാതി–മത ചിന്തകളുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ വിഭജിക്കാനുള്ള നീക്കം ചെറുക്കുക, ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന തൊഴിലാളികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുക, കോവിഡ് കാലത്ത് ജീവിതോപാധി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പലിശരഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടത്തുന്നത്. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ, വൈസ് ക്യാപ്റ്റൻ ഡോ. കെ എസ് പ്രദീപ്‌ കുമാർ, മാനേജർ എം ബാപ്പുട്ടി, കോ–ഓർഡിനേറ്റർ എസ് അനിൽകുമാർ, എം സുനിൽകുമാർ, കെ സി കൃഷ്ണൻകുട്ടി, ടി ശ്രീകുമാർ, അക്ബർ കാനാത്ത്, പി ടി പ്രസാദ്, എന്നിവർ സംസാരിച്ചു. ജാഥ 30ന് തിരുവനന്തപുരത്ത്‌  സമാപിക്കും. ജൂൺ ഒന്നിന് ആയിരക്കണക്കിന് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച്‌ നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top