30 November Monday
അവലോകന യോഗം

മഴയ്ക്കു മുമ്പ് വെള്ളക്കെട്ടുകൾ ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 തൃശൂർ

മഴയ്ക്കു മുമ്പ്‌ എല്ലാ പഞ്ചായത്തുകളിലെയും വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ പഞ്ചായത്തുകളിലെ വെള്ളക്കെട്ടുകൾ, പാതയോരത്തെ ജീവന് ഭിഷണിയാകുന്ന മരങ്ങൾ, ബോർഡുകൾ എന്നിവയെല്ലാം നീക്കംചെയ്യണമെന്നും അറിയിച്ചു. 
ജില്ലയിലെ പുഴകളിൽ അടിഞ്ഞുകൂടിയ മണൽ, മാലിന്യങ്ങൾ, മരങ്ങൾ എന്നിവ മഴയ്ക്കു മുമ്പ്‌ നീക്കം ചെയ്യുന്നതിനുള്ള നിർദേശങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. ചാലക്കുടി, മണലി, കുറുമാലി പുഴകളിൽനിന്നും അടിയന്തരമായി മാലിന്യങ്ങൾ നീക്കണം. 
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രളയത്തിനുള്ള സാധ്യത മുന്നിൽ കണ്ട് അതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം. സ്കൂളുകൾ, കെട്ടിടങ്ങൾ, ക്യാമ്പുകളാക്കാവുന്ന സ്ഥലങ്ങൾ എന്നിവ കണ്ടെത്തുകയും അവയുടെ പണികൾ പൂർത്തിയാക്കുകയും ചെയ്യണം. 
പൂർത്തീകരിക്കാത്ത റോഡുപണികൾ പൂർത്തിയാക്കണം. കലക്ടർ എസ് ഷാനവാസ്, വിവിധ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top