15 July Wednesday

ഡൽഹിയിൽനിന്ന്‌ തൃശൂരിലെത്തിയത് 120 പേർ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

ഡൽഹിയിൽനിന്ന്‌ പ്രത്യേക ട്രെയിനിൽ തൃശൂർ സ്‌റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർ പുറത്തേക്ക്‌ വരുന്നു

തൃശൂർ

ന്യൂഡൽഹിയിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ  തൃശൂരിലെത്തിയത്‌ 120 പേർ.  തൃശൂർ,  മലപ്പുറം,  പാലക്കാട് എറണാകുളം ജില്ലകളിലേക്കുള്ള യാത്രക്കാരെ തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് ഇറക്കിയത്. തൃശൂരിലുള്ള  73  പേരും പാലക്കാട് 42,  മലപ്പുറം -4  എറണാകുളത്തു നിന്നുള്ള  ഒരു യാത്രക്കാരനുമാണ്‌  തൃശൂരിൽ ഇറങ്ങിയത്‌.  22 ബോഗികളിലായാണ് യാത്രക്കാരെ  എത്തിച്ചത്. 
ജില്ലയിൽനിന്നുള്ള  73  പേരിൽ  68 പേരെ ഹോം ക്വാറന്റൈനിലും രോഗ ലക്ഷണം പ്രകടിപ്പിച്ച  അഞ്ചുപേരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലേക്കും വിട്ടു.   ബാക്കിയുള്ളവരെ  മെഡിക്കൽ പരിശോധനയ്‌ക്ക് ശേഷം അതത്  ജില്ലകളിലേക്ക്‌ അയച്ചു.  പാലക്കാട്, മലപ്പുറം,  എറണാകുളം,  ജില്ലകളിലേക്കും,  തൃശൂർ ജില്ലയിലെ വിവിധ  ഭാഗത്തുമുള്ള   യാത്രക്കാരെ  എത്തിക്കുന്നതിന്‌ കെഎസ്ആർടിസി ബസ് സൗകര്യം  ഏർപ്പെടുത്തിയിരുന്നു.  നിശ്ചിത അകലം പാലിച്ച് രണ്ടു വരികളിൽ നിർത്തി മെഡിക്കൽ പരിശോധന നടത്തിയാണ് യാത്രക്കാരെ വിട്ടത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top