15 May Saturday
2 സിഎഫ്എൽടിസികൾ തുടങ്ങും

കോവിഡ്‌: വടക്കാഞ്ചേരിയിൽ കൺട്രോൾ റൂം

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021
വടക്കാഞ്ചേരി
കോവിഡ് 19 രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂം തുറക്കുന്നതിനും രണ്ട് സിഎഫ്എൽടിസികൾ തുടങ്ങുന്നതിനും നഗരസഭയിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. 
കുമരനെല്ലൂർ ഒലിവ് ഇന്റർനാഷണൽ ഇംഗ്ലീഷ്മീഡിയം സ്കൂൾ, വ്യാസ എൻഎസ്എസ് കോളേജ് എന്നീ കേന്ദ്രങ്ങളാണ് സിഎഫ്എൽടിസികളായി പ്രവർത്തിക്കുന്നതിന് കണ്ടെത്തിയിട്ടുള്ളത്.  
കണ്ടെയ്‌ൻമെന്റ്‌ സോണുകളായി പ്രഖ്യാപിക്കുന്ന ഡിവിഷനുകളിൽ റേഷൻ സാധനങ്ങൾ വീടുകളിൽ എത്തിക്കാനുളള സംവിധാനമൊരുക്കും. 
 കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ പച്ചക്കറി, പൊതുവിതരണ സ്ഥാപനങ്ങൾ, പോസ്റ്റൽ സർവീസ് എന്നിവ ഒഴികെയുള്ളവ പ്രവർത്തിക്കരുത്‌. കല്യാണ വീടുകളിലും മറ്റു ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാർ ഇടപെടും. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. 04884 232252 എന്ന നമ്പറിൽ ബന്ധപ്പെടാം. 
വാക്സിന്റെ ലഭ്യതയനുസരിച്ച് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, നഗരസഭാ പരിധിയിലെ സെക്ടറൽ മജിസ്ട്രേറ്റുമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, പൊലീസ്, റവന്യൂ ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top