27 May Wednesday

വീടും പരിസരവും ശുചീകരിച്ച് മന്ത്രിയും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

കർഫ്യു ദിനത്തിൽ മന്ത്രി എ സി മൊയ്‌തീൻ വീട്ടിൽ ശുചീകരണ പ്രവൃത്തിയിൽ

വടക്കാഞ്ചേരി
സർക്കാരിന്റെ ആഹ്വാനമനുസരിച്ച് സ്വന്തം വീടും പരിസരവും ശുചീകരിച്ച് മാതൃക കാണിച്ച് മന്ത്രി എ സി മൊയ്തീനും  കുടുംബവും.  കർഫ്യൂവിന്റെ  ഭാഗമായി കല്ലംപാറയിലെ വീട്ടിൽ കഴിച്ചുകൂട്ടിയ എ സി മൊയ്തീൻ, ഭാര്യ ഉസൈബ ബീവിയുമൊത്താണ്  വീട് ശുചീകരിച്ചത്‌.  കോവിഡ്  അടിയന്തര സാഹചര്യത്തിൽ ജനസമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ് പ്രധാന കാര്യമെന്ന് അദ്ദേഹം പറഞ്ഞു.   വീടും  പരിസരവും ശുചിയാക്കുന്നതിന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടം ആവർത്തിക്കാതിരിക്കാനുള്ള   ജാഗ്രതയാണ്  ഇപ്പോൾ ചെയ്യേണ്ടത്.  വീടിന്റെ നാലു പുറവും അണുവിമുക്തമാക്കി.
പ്രധാന വാർത്തകൾ
 Top