27 May Wednesday
റേഷൻ

മാർച്ചിലെ എത്തി; ഏപ്രിലേത്‌ ഉടൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
തൃശൂർ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ചിലെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിച്ചതായി ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു. പൊതുവിതരണ വകുപ്പിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതവും ഈ ദിവസങ്ങളിൽ കടകളിലെത്തിക്കും. 
വ്യാപാരി വ്യവസായി സംഘടനാ നേതാക്കളുടെ യോഗം വകുപ്പ് വിളിച്ച് ചേർത്തു. പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന് വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുപ്പിവെളളത്തിന് പരമാവധി വിലയായ 13 രൂപയിൽ കൂടുതൽ ഈടാക്കാൻ അനുവദിക്കില്ല. പൊതുവിപണിയിൽ തുടർച്ചയായി പരിശോധന നടത്തും.  അവശ്യ സർവീസായതിനാൽ എല്ലാ സപ്ലൈ ഓഫീസുകളും തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top