25 May Monday

പൊലീസ്‌ സ്‌റ്റേഷനുകൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
തൃശൂർ
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പൊലീസ്‌ സ്‌റ്റേഷനുകൾ ശുചീകരിച്ചു. ജനതാ കർഫ്യൂവിന്റെ  ഭാഗമായി വീടുകളും ഓഫീസുകളും  പരിസരവും ശുചീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ പൊലീസ്‌ സ്‌റ്റേഷനുകളും ശുചീകരിച്ചത്‌. 
കോവിഡ്‌ – 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. അഡീഷണൽ ഡെപ്യൂട്ടി കമീഷണർ പി  വാഹിദിനാണ് ചുമതല.  
ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർമാർ, പൊലീസ് സ്റ്റേഷൻ പിആർഒമാർ, ജനജാഗ്രതാ സമിതി അംഗങ്ങൾ എന്നിവർ വഴി വിവരങ്ങൾ ശേഖരിക്കും. ഇവ ക്രോഡീകരിച്ച്  ആരോഗ്യവകുപ്പിന്‌ കൈമാറും. സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുള്ള ആളുകളെ ഫോൺ വഴി ബന്ധപ്പെട്ട്‌ ആവശ്യമായ സേവനങ്ങളും ലഭ്യമാക്കും.   ബന്ധപ്പെടേണ്ട   നമ്പർ: 9497933510, 9497962724.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top