തൃശൂർ
കടലോളം നന്മയ്ക്കായി വരണം വീണ്ടും ഇടതുപക്ഷം എന്ന മുദ്രാവാക്യമുയർത്തി - സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന സംസ്ഥാനജാഥയ്ക്ക് ജില്ലയിൽ ഉജ്വല സ്വികരണം.
മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിന് നന്ദിയറിയിച്ച് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ജാഥയെ വരവേൽക്കാനെത്തി. യുഡിഎഫ് നടത്തുന്ന കുപ്രചാരണം തൊഴിലാളികൾ തള്ളിക്കളയുന്നതായി സ്വീകരണയോഗങ്ങളിലെ പങ്കാളിത്തം തെളിയിച്ചു.
അഴീക്കോട് സ്വീകരണയോഗത്തിൽ ജാഥാ ക്യാപ്റ്റൻ പി പി ചിത്തരഞ്ജൻ സ്വീകരണം ഏറ്റുവാങ്ങി. നൗഷാദ് കറുകപ്പാടത്ത് അധ്യക്ഷനായി. ഇ വി രമേശൻ, സിദ്ധാർഥൻ, സൈനുദ്ദീൻ, അഷറഫ് പൂവ്വത്തിങ്കൽ എന്നിവർ സംസാരിച്ചു.
കയ്പമംഗലത്ത് എൻ കെ സുരേഷ് അധ്യക്ഷനായി. രമേഷ്, എം സി ശശിധരൻ, ദാസൻ, കെ എം വിജയൻ എന്നിവർ സംസാരിച്ചു. ബി എസ് ശക്തിധരൻ സ്വാഗതവും പി എൽ പോൾസൺ നന്ദിയും പറഞ്ഞു. നാട്ടികയിൽ പി ആർ വാസു അധ്യക്ഷനായി. എം ആർ ദിനേശൻ സ്വാഗതം പറഞ്ഞു. പി ആർ കറപ്പൻ, എം എ ഹാരിസ്ബാബു എന്നിവർ സംസാരിച്ചു. ചാവക്കാട്ട് സമാപനസമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് അധ്യക്ഷയായി. കെ വി അബ്ദുൾഖാദർ എംഎൽഎ, എൻ കെ അക്ബർ, ടി ടി ശിവദാസ്, കെ ആർ മുരളി, പി ലോഹിതാക്ഷൻ, കെ കെ രമേഷ് എന്നിവർ സംസാരിച്ചു.
ജാഥാ ക്യാപ്റ്റൻ പി പി ചിത്തരഞ്ജൻ, അംഗങ്ങളായ അഡ്വ. സൈനുദ്ദീൻ, കെ സി രാജീവ്, ബേയ്സിൽ ലാൽ, അനന്തുമോഹൻ, ഷീല രാജ്കമൽ, ജൂലിയറ്റ് നെൽസൺ യൂണിയൻ ജില്ലാ പ്രസിഡന്റ് ഐ കെ വിഷ്ണുദാസ്, സെക്രട്ടറി പി എ രാമദാസ്, റീന കരുണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ പള്ളുരുത്തി കലാകാരന്മാർ അവതരിപ്പിച്ച നാടകവുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..