23 March Saturday

കലാതിലകം ആയിഷയും ആശയും, ബാലഗോപാല്‍ കലാപ്രതിഭ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

 

തൃശൂർ
ഡിസോൺ കലോത്സവത്തിന്റെ തിരശീല വീഴുബോൾ ബാലഗോപാൽ എസ് മാരാർ കലാപ്രതിഭയായി.  കലാതിലകപട്ടത്തിന് രണ്ടുപേർ അർഹരായി.  ആയിഷ ഷെറിനും  ആശ സുരേഷും.   
ഇരിങ്ങാലക്കുട ക്രൈസ‌്റ്റ‌് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ബാലഗോപാൽ 14 പോയിന്റ് നേടിയാണ് കലാ പ്രതിഭയായത്.  ക്ലാസിക്കൽ മ്യൂസിക്, കഥകളി സംഗീതം, ഓടക്കുഴൽ, സെമി ക്ലാസിക്കൽ എന്നീ  ഇനങ്ങളിൽ ഒന്നാം സ്ഥാനവും  ഗാനമേള, സംഘഗാനം  ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും നേടി. അന്നമ്മനട സ്വദേശി ശിവദാസിന്റെയും  നിർമല കോളേജ‌് അധ്യാപിക  ജയശ്രീയുടെയും  മകനാണ്.  സ്കൂൾ പഠനകാലത്ത് സിബിഎസ്ഇ  കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു. 
ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ മിന്നി ത്തിളങ്ങും താരമാണ് ആയിഷ ഷെറിൻ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പത്ത‌് പോയിന്റ് നേടിയാണ് കലാതിലകമായത്. സെമി ക്ലാസിക്കൽ, മാപ്പിള പാട്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും  ഗാനമേളയിൽ ഒന്നാം സ്ഥാനവും ലഭിച്ചു.  പുന്നയൂർക്കുളം അഷറഫ്, ഷെൽമ ദമ്പതികളുടെ മകളായ ആയിഷ എൽകെജി മുതൽ സംഗീതം അഭ്യസിക്കുന്നു. ക്രൈസ്റ്റ് കോളേജിലെ ബിഎ ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർഥിനിയാണ് ആശ സുരേഷ്. അക്ഷരശ്ലോകം, മലയാളം കവിതാലാപനം എന്നീ ഇനങ്ങളിലാണ് മത്സരിച്ചത്. ഇരിങ്ങാലക്കുട വെളുത്താട്ടിൽ സുരേഷിന്റെയും രാജിയുടെയും മകളാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top