27 September Sunday

ഒരുമയുടെ സന്ദേശം പകര്‍ന്ന്

സ്വന്തം ലേഖകർUpdated: Thursday Jan 23, 2020

മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥമുള്ള വടക്കൻ മേഖലാ ജാഥയ്‌ക്ക്‌ പാവറട്ടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്‌റ്റൻ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസിനെ പാവറട്ടി ടൗൺ ജുമാ മസ്‌ജിദ്‌ ഹത്തീബ്‌ ഖാലീദ്‌ അൽസാ അദി ഷാളണിയിക്കുന്നു

തൃശൂർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 26ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥമുള്ള ജില്ലാ ജാഥകൾക്ക് ഉജ്വല വരവേൽപ്പ്. 
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് നയിക്കുന്ന വടക്കൻ ജാഥയെയും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് നയിക്കുന്ന തെക്കൻ ജാഥയെയും വരവേൽക്കാൻ നാടാകെ ഒഴുകിയെത്തി. ഒാരോ സ്വീകരണകേന്ദ്രത്തിലും തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ബാഹുല്യംമൂലം മിക്കവാറുമിടത്ത് ജാഥകൾ വൈകിയാണ് എത്തിയത്. 
ഇരു ക്യാപ്റ്റന്മാരെയും  ഹാരാർപ്പണം നടത്താൻ വിവിധ സംഘടനാ പ്രതിനിധികളും നാട്ടുകാരും എത്തിയിരുന്നു. മിക്കയിടത്തും കലാപരിപാടികളും ബൈക്ക് റാലികളും പ്രചാരണജാഥയ്ക്ക് മികവേകി.  മിക്ക സ്വീകരണകേന്ദ്രങ്ങളിലും ആസാദി മുദ്രാവാക്യവുമുയർന്നു. 
വടക്കൻ മേഖലാ ജാഥ രാവിലെ കേച്ചേരിയിൽനിന്ന് ആരംഭിച്ചു. കേച്ചേരിയിൽ എം ബി പ്രവീൺ അധ്യക്ഷനായി. ടി എ മുഹമ്മദ്ഷാഫി സ്വാഗതം പറഞ്ഞു. പാവറട്ടിയിൽ ഷാജി കാക്കശേരി, വി ജി സുബ്രഹ്മണ്യൻ, ഗുരുവായൂരിൽ മമ്മിയൂർ ദേവസ്വം ട്രസ്റ്റി ചെയർമാൻ ജി കെ പ്രകാശ്, കെ എ ജേക്കബ്, മന്ദലാംകുന്നിൽ എം ബി ഇക്ബാൽ, വി സമീർ, ചാവക്കാട്ട് നഗരസഭാ ചെയർമാൻ  എൻ കെ അക്ബർ, പി വി സുരേഷ്‌‌കുമാർ, മുത്തമ്മാവിൽ കെ വി കബീർ, കെ എ ഉണ്ണികൃഷ്ണൻ എന്നിവർ യഥാക്രമം അധ്യക്ഷപ്രസംഗവും സ്വാഗതപ്രസംഗവും നിർവഹിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ പാവറട്ടിയിലെ സ്വീകരണയോഗത്തിൽ സംസാരിച്ചു. വാടാനപ്പള്ളിയിൽ നടന്ന സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം സി എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. അഷറഫ് വലിയകത്ത് അധ്യക്ഷനായി. കെ സി പ്രസാദ് സ്വാഗതം പറഞ്ഞു. 
തെക്കൻ മേഖലാ ജാഥ രാവിലെ മാളയിൽനിന്ന് പര്യടനമാരംഭിച്ചു. ജോജി ജോർജ് അധ്യക്ഷനായി, ടി എസ് രഘു സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂരിൽ നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ, സി കെ രാമനാഥൻ, എടവിലങ്ങ് ചന്തയിൽ ഇ ടി ടൈസൺ എംഎൽഎ, എൻ ഇ ഇസ്മയിൽ, മതിലകത്ത് പി വി മോഹനൻ, പി എം ആൽഫ, ചളിങ്ങാട് എൻ ബി സുരേഷ്, വി കെ ജ്യോതിപ്രകാശ് എന്നിവർ യഥാക്രമം അധ്യക്ഷപ്രസംഗവും സ്വാഗതപ്രസംഗവും നിർവഹിച്ചു. തൃപ്രയാറിൽ നടന്ന സമാപനയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. കെ വി പീതാംബരൻ അധ്യക്ഷനായി. പി വി പ്രദീപ് സ്വാഗതം പറഞ്ഞു.  
വടക്കൻ ജാഥയിലെ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനെ കൂടാതെ, വൈസ് ക്യാപ്റ്റൻ എ വി വല്ലഭൻ, മാനേജർ പി ടി അഷറഫ്, ജാഥാംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, പി ബാലചന്ദ്രൻ, സി ആർ വത്സൻ, ബഫീക് ബക്കർ, ഷൈജു ബഷീർ, അജി ഫ്രാൻസിസ്, ജോൺ കാഞ്ഞിരത്തിങ്കൽ, ജയിംസ് മുട്ടിക്കൽ എന്നിവർ സംസാരിച്ചു.
തെക്കൻ ജാഥയിലെ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനെ കൂടാതെ, വൈസ് ക്യാപ്റ്റൻ യൂജിൻ മോറേലി, മാനേജർ കെ വി അബ്ദുൾഖാദർ എംഎൽഎ, ജാഥാംഗങ്ങളായ പി കെ ഡേവിസ്, കെ ജി ശിവാനന്ദൻ, ടി കെ ഉണ്ണികൃഷ്ണൻ, പോൾ എം ചാക്കോ, മുഹമ്മദ് ചാമക്കാല, കെ കെ സുബ്രഹ്മണ്യൻ, ഐ എ റപ്പായി, പി എൻ ശങ്കർ, ഗോപി താച്ചാട്ട് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top