28 November Saturday

കുന്നംകുളത്ത്‌ കോൺഗ്രസ് തർക്കം; തീരുമാനം കെപിസിസിക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Nov 22, 2020

കുന്നംകുളം

നഗരസഭയിലേക്കുള്ള  കോൺഗ്രസ് സ്ഥാനാർഥി പട്ടിക തർക്കം മൂത്ത്‌ കെപിസിസി പരിഗണനയ്‌ക്ക് വിട്ടു.  വാർഡ് 20 ൽ അവസാനവട്ടത്തിലും മൂന്നുപേരാണ്‌ സ്ഥാനാർഥികൾ. കെ സി ബാബുവും, സി ബി രാജീവും
മിനി മോൺസിയും. മൂന്നുപേരും പിൻമാറാൻ തയ്യാറല്ല. യുഡിഎഫിലെ ഘടക കക്ഷികൾക്കുള്ള  വാർഡ്‌ മാറ്റിവച്ചാണ്‌ കോൺഗ്രസ്‌ പട്ടിക തയ്യാറാക്കിയത്‌. 
37 വാർഡുകളിലേക്ക്‌   150 ഓളം പേരാണ്‌ കോൺഗ്രസുകാരായി  പത്രിക സമർപ്പിച്ചിട്ടുള്ളത്‌.  അതേസമയം   ഡിസിസിയുടെ പുതിയ പട്ടിക ശനിയാഴ്ച വൈകിട്ടോടെ പുറത്തിറക്കി. തർക്കം തുടരുന്ന  വാർഡ് 20 ഒഴിവാക്കിയാണ്‌ ഡിസിസി പട്ടിക. പത്രിക പിൻവലിക്കൽ പൂർത്തിയാവുന്നതോടെ മാത്രമേ കോൺഗ്രസ്‌ സ്ഥാനാർഥികളുടെ അന്തിമരൂപമാവൂ. കോൺഗ്രസ്‌ റിബലുകൾ  എത്രയെന്ന ചിത്രത്തിനും കുന്നംകുളത്തുകാർ കാത്തിരിക്കുകയാണ്‌.  
ഡിസിസി പട്ടിക: 1 മനോഹരൻ, 2. രേഷ്മ സതീഷ്, 3. അംബിക, 4 ദിവ്യധനിയൻ , 5  നെൽസൻ ഐപ്പ്, 6  ലീല ഉണ്ണികൃഷ്ണൻ 7  പ്രസന്ന റോഷിത്, 8  (കേരള കോൺ. ജോസഫ്), 9  പ്രിയ ആനന്ദൻ, 10. ജാൻസി ടി ഡി, 11  വാസു കോട്ടോൽ, 12. ടി കെ ബാബു, 13 ബീന ലിബിനി, 14 ഷാജി ആലിക്കൽ, 15. ബിജു സി ബേബി, 16 രാജൻ അണ്ണേടത്ത്, 17 ധർമരാജൻ, 18  (സിഎംപി), 19 ലെബീബ് ഹസൻ, 21 (കേരള കോൺ. (ജേക്കബ്)), 22 ജെയ്‌മോൻ, 23. മിഷ സെബാസ്റ്റ്യൻ, 24. (സിഎംപി), 25 (സിഎംപി), 26 (മുസ്‌ലിം ലീഗ്‌), 27 വി കെ കുഞ്ഞുമോൻ, 28 വിദ്യ രാജേഷ്, 29 സുരേഷ് പി എ, 30 കെഎച്ച് ആബിദ, 31 നിഷ ജയപ്രകാശ്, 32 ശൈലജ ടീച്ചർ, 33 സി കെ സുരേഷ്, 34 അശ്വതി പ്രസാദ്, 35 ബീന, 36 സത്യഭാമ, 37സഫിയ മൊയ്തീൻകുട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top