28 November Saturday

മത്സ്യകൃഷി നേരമ്പോക്കല്ല നാൽവർ സംഘത്തിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

കർഷകർ മത്സ്യങ്ങൾക്ക്‌ തീറ്റകൊടുക്കുന്നു

വടക്കാഞ്ചേരി
ശുദ്ധജല മത്സ്യകൃഷിയിൽ വിജയഗാഥയുമായി നാൽവർ സംഘം. വടക്കാഞ്ചേരി സ്വദേശികളും  പ്രവാസികളുമായ   താഴത്തേതിൽ ശ്രീനിവാസൻ (52) , അമ്പഴപ്പുള്ളി  പ്രകാശൻ (45), മാണിക്കൻപാറ ഗോപകുമാർ (40) എന്നിവരും നാട്ടിൽ സ്ഥിരതാമസക്കാരനായ ജിഷ്ണു(26)വുമാണ് സൗഹൃദക്കൂട്ടായ്മയിലൂടെ കൃഷിയൊരുക്കിയെടുത്തത്. കോവിഡ്     ഇടവേളയിലാണ് ഈ ചങ്ങാതികൾ വേറിട്ട ആശയത്തിന് രൂപം നൽകിയത്. 
ജിഷ്ണുവാണ് മുഴുവൻ സമയവും കൃഷിയിടത്തിലെത്തുന്നത്. വിദേശത്തു ജോലിയുള്ള പ്രവാസികളായ മറ്റുള്ളവർ നാട്ടിലെത്തിയാൽ  കൃഷിയിടത്തിലെത്തും. പരിപാലനത്തിനായി വാട്ട്സ് ആപ്പ് കൂട്ടായ്മയും  ഉണ്ടാക്കിയിട്ടുണ്ട്. അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ചകളുമൊക്കെ ഓൺലൈനിൽത്തന്നെ. പാട്ടത്തിനെടുത്ത  ഭൂമിയിൽ വെറുതെ കിടന്നിരുന്ന രണ്ട്‌ കുളങ്ങളിലാണ് മത്സ്യകൃഷി. ഒന്നിൽ തിലോപ്പിയിനത്തിൽപ്പെട്ട 30000 ചിത്രലാട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിട്ടുള്ളത്. മറ്റൊന്നിൽ രോഹു , കട്‌ല എന്നിവയും. ലക്ഷങ്ങൾ ചെലവിട്ട് ഒരുക്കിയ  മത്സ്യസമ്പത്തിന് കാവലായി നിരീക്ഷണ ക്യാമറകളുമുണ്ട്‌.  കൗതുകത്തിന്‌ ആരംഭിച്ച കൃഷി നൂറുമേനി വിളവ് തരുമെന്നുറപ്പായതോടെ വലിയ ആഹ്ലാദത്തിലാണ്  കൂട്ടുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top