28 November Sunday

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 
യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
പുതുക്കാട്
അതിഥിത്തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. ചെങ്ങാലൂർ രണ്ടാംകല്ല് പൂലാനി വീട്ടില്‍ ബിനീഷ് (36) ആണ് അറസ്റ്റിലായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ വെള്ളം ചോദിച്ചെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ്  അറസ്റ്റ്.  ഓട്ടുകമ്പനിത്തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ പ്രതി യുവതി വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ അകത്തു കയറി വാതിലടച്ച്  പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ബഹളംവച്ചതോടെ ബിനീഷ്ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പുതുക്കാട് പൊലീസ് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top