16 October Saturday
എങ്ങനെ നിരത്തിലിറക്കും

തുരുമ്പെടുത്ത സ്‌കൂൾ ബസുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

തുരുമ്പെടുത്ത സ്‌കൂൾ ബസ്‌

ചാലക്കുടി
വിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ സ്‌കൂൾ ബസുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന്‌ ആവശ്യം.    കോവിഡ് പ്രതിസന്ധിയിൽ കട്ടപ്പുറത്തായ ഇവ തുരുമ്പെടുത്തുനശിക്കുകയാണ്‌. 
ഇവ നിരത്തിലിറക്കുന്നതിന്‌ വൻ ബാധ്യതയും വരും. മുൻ എംഎൽഎ ബി ഡി ദേവസിയുടെ ആസ്തി വികസന ഫണ്ടുപയോഗപ്പെടുത്തി വിവിധ സർക്കാർ സ്‌കൂളുകൾക്കായി വാങ്ങിയ ബസുകളാണ് തുരുമ്പെടുക്കുന്നത്. 
ചാലക്കുടി ഗേൾസ് സ്‌കൂൾ, മോഡൽ ബോയ്‌സ്, നായരങ്ങാടി യു പി സ്‌കൂൾ, വെറ്റിലപ്പാറ ഗവ സ്‌കൂൾ, കൊടകര ഗവ. ബോയ്‌സ് എന്നീ വിദ്യാലയങ്ങൾക്കാണ്‌ ബസ്‌ അനുവദിച്ചത്‌.   ഓട്ടമില്ലാതായതോടെ ഇവയുടെ അറ്റകുറ്റപ്പണിയും മുടങ്ങി.   
നിലവിൽ വാഹനങ്ങളുടെ ഇന്ധന ച്ചെലവ്  പിടിഎയാണ് വഹിക്കുന്നത്.  ഡ്രൈവറുടെ ശമ്പളവും അറ്റകുറ്റ പ്പണിക്ക് വേണ്ട പണവും കണ്ടെത്തണം. രണ്ട് ബസുകളുള്ള ഈസ്റ്റ് ഗേൾസ് ഹൈസ്‌കൂളിന്റെ കാര്യമാണ് ദയനീയം. മുൻ എംഎൽഎ അനുവദിച്ച  ബസിനു പുറമേ മുമ്പ്‌  കലാഭവൻ മണി  നൽകിയ മിനി ബസും സ്‌കൂളിന് ബാധ്യതയാവുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബസുകുളുടെ അറ്റകുറ്റ പ്പണികൾ നടത്താൻ എംഎൽഎയുടെ സഹകരണം ആവശ്യമാണ്. ഇതിന്‌ സംവിധാനം ഒരുക്കണമെന്ന സ്‌കൂൾ അധികൃതരുടെ ആവശ്യം ഇതുവരെയും  എംഎൽഎ ചെവിക്കൊണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top