16 October Saturday

മൈക്കിന്‌ പിടിവലി കൂടി 
എംഎൽഎയും ബ്ലോക്ക്‌ അംഗവും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
ചാലക്കുടി
മലയോര ഹൈവേ നിർമാണ അവലോകന യോഗത്തിൽ മൈക്കിന്  പിടിവലി കൂടി ചാലക്കുടി എംഎൽഎ യും ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്‌ അംഗവും. വെള്ളിക്കുളങ്ങര പള്ളി ഹാളിൽ എംഎൽഎ വിളിച്ചുചേർത്ത  യോഗത്തിലാണ്‌ പരിഹാസ്യരംഗങ്ങൾ അരങ്ങേറിയത്‌.  മലയോര ഹൈവേ പദ്ധതി  തുടക്കം മുതൽ അട്ടിമറിക്കാൻ ശ്രമിച്ച  ബ്ലോക്ക്  അംഗത്തിനെതിരെ യോഗത്തിനെത്തിയവർ എംഎൽഎ യോട് പരാതി ഉന്നയിച്ചു. 
ഇവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച മെമ്പറോട് സംസാരം നിർത്താൻ എംഎൽഎ പലതവണ ആവശ്യപ്പെട്ടു. ഇതിൽ കുപിതനായ മെമ്പർ എംഎൽഎക്ക് നേരെ തട്ടിക്കയറി. ഇതോടെ എംഎൽഎ യും മെമ്പറും തമ്മിൽ വാക്കേറ്റവും ബഹളവുമായി. എംഎൽഎ പലവട്ടം മെമ്പറുടെ കൈയിൽ നിന്നും മൈക്ക്‌ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇരുവരുടെയും പിടിവലി  യോഗത്തിനെത്തിയവർ ഇടപെട്ടാണ്  ഒത്തുതീർപ്പാക്കിയത്. 
മെമ്പർക്ക് വേണ്ടി എംഎൽഎ  മാപ്പും പറഞ്ഞു. മുൻ എംഎൽഎ ബി ഡി ദേവസിയുടെ പരിശ്രമഫലമായാണ് മലയോര ഹൈവേക്ക് അനുമതിയും കിഫ്ബിയിൽ നിന്ന്‌ 80 കോടി രൂപയും അനുവദിച്ചത്‌. ഹൈവേ നിർമാണ  പ്രവൃത്തി മൂന്ന് വർഷം മുമ്പ് തുടങ്ങി.  തുടക്കം മുതലേ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി അട്ടിമറിക്കാൻ ബ്ലോക്ക് മെമ്പർ ശ്രമം നടത്തിയെന്നാണ്  ആക്ഷേപം. 
വീടുകൾ കയറിയിറങ്ങി ഭൂമി വിട്ടുനല്കാൻ സന്നദ്ധരായവരെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാൻ മെമ്പർ ശ്രമം നടത്തിയതടക്കമുള്ള കാര്യങ്ങളാണ് യോഗത്തിലെത്തിയവർ എംഎൽഎ യോടെ പറഞ്ഞത്. ഇതാണ് മെമ്പറെ ചൊടിപ്പിച്ചത്.  തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതിന്‌  ചാലക്കുടിയിൽ  പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലും ഇരുവരും തമ്മിൽ നീരസമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top