31 October Saturday

183 പേർകൂടി കോവിഡ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
തൃശൂർ
ജില്ലയിൽ തിങ്കളാഴ്ച 183 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി.  രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്.  തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌.   ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽനിന്ന്‌ വിട്ടയച്ചത്‌.
 സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെഇപിഎ ക്ലസ്റ്റർ-25, ജിഎച്ച് ക്ലസ്റ്റർ-1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ-145. ആരോഗ്യ പ്രവർത്തകർ -2. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ എട്ടുവീതം ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. 989 പേർ വീടുകളിൽ ചികിത്സയിലുണ്ട്. 9717 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 200 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. തിങ്കളാഴ്ച 1000 പേർക്ക് ആന്റിജൻ പരിശോധന നടത്തി.  റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്‌റ്റാൻഡുകളിലുമായി 400 പേരെ സ്‌ക്രീനിങ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top