21 October Monday

കുഴികളിൽ കുടുങ്ങി കുതിരാൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

കുതിരാനിൽ ശനിയാഴ്‌ച്ചത്തെ ഗതാഗതക്കുരുക്ക്‌

 സ്വന്തം ലേഖകൻ

തൃശൂർ 
മണ്ണുത്തി–-വടക്കഞ്ചേരി ദേശീയപാത നിർമാണം പൂർത്തിയാക്കാതെ കരാർ കമ്പനിയായ കെഎംസി മുങ്ങിയിട്ടും നടപടിയെടുക്കാതെ ദേശീയപാത വിഭാഗം. റോഡിലെ കുഴികളടക്കുമെന്ന വാഗ്‌ദാനവും തട്ടിപ്പായി. തകർന്ന്‌ തരിപ്പണമായ ദേശീയപാതയിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമായി. ശനിയാഴ്‌ചയും ഗതാഗതക്കുരുക്കിൽ കുതിരാൻ മേഖല മണിക്കൂറുകൾ വീർപ്പുമുട്ടി. 
വെള്ളിയാഴ്‌ച രാത്രി കുഴികളിൽ ചാടി രണ്ട്‌ ലോറികളുടെ ആക്‌സിൽ ഒടിഞ്ഞു. റോഡ്‌ തകർന്ന ഇവിടം മരണക്കുരുക്കായി. ഇതിനിടെ കമ്പനികൾ തമ്മിൽ തർക്കത്തിലായത്‌ തുരങ്കനിർമാണത്തെയും ബാധിച്ചു. 
ഇക്കഴിഞ്ഞ മഴയിലാണ്‌ ദേശീയപാത തകർന്നത്‌. അറ്റകുറ്റപ്പണി നടത്താമെന്ന്‌ മന്ത്രി വി എസ്‌ സുനിൽകുമാറിനും തൃശൂർ കലക്ടർക്കും ദേശീയപാത വിഭാഗം ഉറപ്പുനൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ദേശീയപാത വിഭാഗവും കെഎംസിയും തട്ടിപ്പ്‌ തുടരുകയാണ്‌. 
പ്രധാന വാർത്തകൾ
 Top