21 October Monday

ഗുരു സ്‌മരണയിൽ സമാധി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

 

തൃശൂർ
ശ്രീനാരായണ ഗുരു സമാധി ദിനം വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു.  എസ്എൻഡിപി യോഗത്തിന്റെയും ശ്രീനാരായണ സംഘങ്ങളുടെയും ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം. 
എസ്എൻഡിപി  തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ  സമൂഹപ്രാർഥന, ഉപവാസം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.  തെക്കേ ഗോപുരനടയിൽ കേരള വെറ്ററിനറി, അനിമൽ സയൻസ്  സർവകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഐ ജി പ്രസന്നൻ അധ്യക്ഷനായി. 
കാര്യാട്ടുകര ശാഖയുടെ  സമാധി ദിനാചരണം എസ്എൻഡിപി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ ജി പ്രസന്നൻ  ഉദ്ഘാടനം ചെയ്തു. ഡോ.ഹർഷകുമാർ  ഗുരുദേവ ദർശനങ്ങളെക്കുറിച്ച് പ്രഭാഷണവും നടത്തി.   ടി ഡി ധന്യൻ അധ്യക്ഷനായി.    
തലപ്പിള്ളി എസ്എൻഡിപി  യൂണിയന്റെ നേതൃത്വത്തിൽ സമാധിദിനം ആചരിച്ചു. ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി  ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ   ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർഥന, സമാധി പൂജ, അന്നദാനം എന്നിവ നടന്നു.
പ്രധാന വാർത്തകൾ
 Top