21 October Monday

മാധ്യമ പുരസ്കാരത്തിന്‌ എൻട്രി ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

 

തൃശൂർ
ആരോഗ്യകരമായ മാനസികാരോഗ്യാവബോധം വളർത്തുന്ന മാധ്യമ റിപ്പോർട്ടിങ്ങുകളും രചനകളും പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ സൈക്യാട്രിക്‌ സൊസൈറ്റി കേരള ഘടകം നൽകുന്ന മാധ്യമ പ്രവർത്തകർക്കായുള്ള വാർഷിക മീഡിയ അവാർഡുകൾക്ക്‌ ദൃശ്യ, അച്ചടി, ശ്രവ്യ മേഖലകളിൽനിന്ന്‌ എൻട്രി ക്ഷണിച്ചു. 2018 സെപ്‌തംബർ ഒന്നിനും 2019 ആഗസ്‌ത്‌ 31നും ഇടയിൽ വന്നിട്ടുള്ള മലയാളം മാധ്യമ സൃഷ്ടികളാണ്‌ പരിഗണിക്കുന്നത്‌. 
അച്ചടി മാധ്യമത്തിലുള്ള രചനകളുടെ മൂന്ന്‌ കോപ്പിയും ശ്രവ്യ, ദൃശ്യ മാധ്യമത്തിലുള്ള രചനകളുടെ മൂന്ന്‌ ഡിവിഡി കോപ്പിയും ഉൾപ്പെടുത്തി 30നകം അയക്കണം.
വിലാസം ഡോ. സെബിന്ദ്‌കുമാർ, ഹൗസ്‌ നമ്പർ 10/549, മിണാലൂർ പിഒ, തൃശൂർ 680581. ഫോൺ: 9745145350. ഇമെയിൽ: sebind@gmail.com.
പ്രധാന വാർത്തകൾ
 Top