19 September Thursday
ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

ഡാമുകളില്‍ ജലവിതാനമുയര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
തൃശൂർ
  മഴ വീണ്ടും കനത്തതോടെ പ്രധാന ഡാമുകളിൽ വെള്ളം ഉയരുന്നു. വ്യാഴാഴ്ച ജില്ലയിൽ  ഓറഞ്ച് അലർട്ട്. നീരൊഴുക്ക് വർധിച്ചതിനാൽ എല്ലാ ഡാമുകളിലും വെള്ളത്തിന്റെ അളവ് ഉയർന്നു. ബുധനാഴ്ച രാവിലെ തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് ഡാം  തുറന്നു.   45 വർഷത്തിനുശേഷം ആദ്യമായാണ് പത്താഴക്കുണ്ട് ഡാം തുറക്കുന്നത്. ഡാമിന്റെ നാലുഷട്ടറുകളിൽ രണ്ട്‌ ഷട്ടർ ഒരിഞ്ച് വീതമാണ് തുറന്നത്. മഴ തുടരുമെന്ന സൂചനയുള്ളതിനാൽ ജില്ലയിലെ വലുതും ചെറുതുമായ എട്ട് ഡാമുകളിൽ അഞ്ചും തുറന്നുവച്ചിരിക്കയാണ്.  പീച്ചി, പൂമല, അസുരൻകുണ്ട്, പെരിങ്ങൽകുത്ത്‌  ഡാമുകൾനേരത്തേ തുറന്നിരുന്നു.  പത്താഴക്കുണ്ട്‌ ഡാം കൂടി തുറന്നിട്ടുണ്ട്‌. ചിമ്മിനി, വാഴാനി , ഷോളയാർ എന്നിവയാണ്‌ തുറക്കാത്തത്‌.
 
പ്രധാന വാർത്തകൾ
 Top