18 September Wednesday

കന്നുകാലികളെ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്തും

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
തൃശൂർ
വെള്ളപ്പൊക്കക്കെടുതികളിൽ ജില്ലയിലെ ക്ഷീരമേഖലയിൽ  രണ്ട്‌ കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി ക്ഷീരവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ദുരിത മേഖലയിലെ കന്നുകാലികൾക്ക്‌ ക്ഷീരവികസനവകുപ്പ്‌ നൽകിയ സാന്ദ്രീകൃത കാലിത്തീറ്റയ്‌ക്കും പച്ചപ്പുല്ലിനും പുറമെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അിഗ്രികൾച്ചറൽ ഫാമുകളിൽനിന്ന്‌ സംഭരിച്ച വൈക്കോൽ സൗജന്യമായി ജില്ലയിൽ വിതരണം ചെയ്‌തു.
ക്ഷീരവികസനവകുപ്പിന്റെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 40 ടണ്ണോളം കേരള ഫീഡ്‌സ്‌ കാലിത്തീറ്റയും 9000 കിലോ പച്ചപ്പുല്ലും സൗജന്യമായും 176 ടൺ വൈക്കോലും 22 ടൺ പച്ചപ്പുല്ലും  സൗജന്യനിരക്കിലും വിതരണം ചെയ്‌തു. 
പ്രളയബാധിത പ്രദേശങ്ങളിലെ സംഘങ്ങളിലൂടെ  പാൽ സംഭരിക്കാനും സാധിച്ചു. ഇതിന്‌ പുറമെ കർഷകർക്ക്‌ അവരുടെ ഉരുക്കളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റുന്നതിനുള്ള സാമ്പത്തിക സഹായവും നൽകുന്നുണ്ട്‌. പ്രളയത്തോടനുബന്ധിച്ച നാശനഷ്ടങ്ങൾ സംഭവിച്ച വിവരം ബ്ലോക്ക്‌ തലത്തിലുള്ള ക്ഷീരവികസന യൂണിറ്റിലോ അടുത്തുള്ള മൃഗാശുപത്രിയിലോ ക്ഷീരസംഘത്തിലോ അറിയിക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top