16 November Saturday

ഉയരുന്നു ഇൻഡോർ സ്‌റ്റേഡിയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
ചാലക്കുടി 
നഗരസഭാ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. നഗരമധ്യത്തിൽ മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഒമ്പതരക്കോടിയോളം രൂപ ചെലവിലാണ്  സ്റ്റേഡിയം നിർമിക്കുന്നത്. ഗ്യാലറി, റൂമുകൾ, ടോയ്‌ലറ്റുകൾ, ഗസ്റ്റ് റൂം, സ്റ്റോർ, ഓഫീസ് റൂമുകൾ, കോൺഫറൻസ് ഹാൾ, ഇലക്‌ട്രിക്കൽ റൂം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ മൾട്ടി കോർട്ടുകളാണ് ഒരുക്കുന്നത്. ഒന്നാം നിലയിലാണ് ഗ്യാലറി സജ്ജീകരിക്കുന്നത്. 
കൺസൾട്ടിങ്‌ ഏജൻസിയായ കിട്‌കോയിൽ നിന്നും കരാറെടുത്തിട്ടുള്ള സിട്‌കോയ്‌ക്കാണ് നിർമാണച്ചുമതല. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ജനുവരിയിലാണ് നിർമാണം ആരംഭിച്ചത്. കഴിഞ്ഞ വർഷത്തെ മഹാപ്രളയവും ഈ വർഷത്തെ കനത്ത മഴയും നിർമാണ പ്രവൃത്തികൾക്ക് തടസ്സമായി. കരിങ്കല്ലടക്കമുള്ള നിർമാണ സാമഗ്രികൾ ലഭ്യമല്ലാതായതാണ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. കാലാവധിക്കുള്ളിൽത്തന്നെ പ്രവൃത്തികൾ പൂർത്തീകരിക്കാനാകുമെന്നുതന്നെയാണ് പ്രതീക്ഷ. ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ദേശീയമത്സരങ്ങൾക്കുപോലും ഈ സ്റ്റേഡിയം വേദിയാകും.
പ്രധാന വാർത്തകൾ
 Top