21 September Saturday
കൺവൻഷൻ ഇന്ന്‌

ഓട്ടോത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
തൃശൂർ
നിയന്ത്രണമില്ലാതെ   ഓട്ടോകൾക്ക്‌   ആർടിഒ പാർക്കിങ്‌ പെർമിറ്റ്‌ നൽകുന്നതിൽ പ്രതിഷേധിച്ച്‌ തൃശൂരിലെ  ഓട്ടോത്തൊഴിലാളികൾ   പ്രക്ഷോഭത്തിലേക്ക്‌. തൃശൂർ ഡിസ്‌ട്രിക്ട് ഓട്ടോ ആൻഡ്‌ ലൈറ്റ്‌ മോട്ടോർ  ഡ്രൈവേഴ്‌സ്‌ യൂണിയൻ(സിഐടിയു) നേതൃത്വത്തിലാണ്‌ പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നത്‌.  പെർമിറ്റിനുള്ള അപേക്ഷ തൃശൂർ ആർടി  ഓഫീസ്‌ നിരസിക്കുമ്പോൾ  ഹൈക്കോടതിയിൽനിന്ന്‌  വാങ്ങുന്ന ഉത്തരവിന്റെ മറവിലാണ്‌  അനധികൃത പെർമിറ്റ്‌ നൽകുന്നത്‌. ഹൈക്കോടതിയുടെ ഉത്തരവിൽ ‘പരിശോധിച്ച്‌ പരിഗണിക്കുക’  എന്നത്‌ കോടതി വിധിയാണെന്ന്‌ ദുർവ്യാഖ്യാനിച്ചാണ്‌  പെർമിറ്റ്‌ അനുവദിക്കുന്നതെന്നാണ്‌ ആക്ഷേപം. ഇത്തരത്തിൽ ആയിരത്തിലധികം  ഓട്ടോ  അനധികൃതമായി പെർമിറ്റ്‌ സമ്പാദിച്ചതായി  യൂണിയൻ  ഭാരവാഹികൾ പറഞ്ഞു.  എം ജി റോഡ്‌ ബ്രഹ്മസ്വം മഠം ഹാളിൽ വ്യാഴാഴ്‌ച രാവിലെ പത്തിന്‌ ചേരുന്ന  കൺവൻഷൻ  സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും.     മുഴുവൻ ഓട്ടോത്തൊഴിലാളികളും  കൺവൻഷനിൽ പങ്കെടുക്കണമെന്ന്‌  യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി കെ പുഷ്‌പാകരനും ജനറൽ സെക്രട്ടറി കെ വി ഹരിദാസും  അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top