25 August Sunday

പ്രേംജിയുടെ വീട്‌ കൈമാറാന്‍ തയ്യാര്‍: നീലന്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
തൃശൂർ
പ്രേംജിയുടെ പൂങ്കുന്നത്തെ വീടും മുപ്പത് സെന്റ് ഭൂമിയും പുരാവസ്തു വിഭാഗത്തിന് കൈമാറാൻ തയ്യാറാണെന്ന് പ്രേംജിയുടെ മകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ നീലൻ  പറഞ്ഞു. കേരള ചരിത്രത്തിൽ നിർണായക ചുവടുകൾക്ക് സാക്ഷ്യം വഹിച്ച ഈ വീടും ചരിത്ര സ്മാരകമായി ഉയരണം. 
ചെറിയ തിയറ്റർ, ഓപ്പൺ എയർ തിയറ്റർ, പ്രേംജിയുടെയും ഇവിടെ വന്നുപോയിട്ടുള്ളവരും അല്ലാത്തവരുമായ മഹാന്മാരുടെയും അപൂർവ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലൈബ്രറി തുടങ്ങിയവയോടെ ഒരു സാംസ്കാരിക സ്മാരകം ഉയരണമെന്നാണ്   കുടുംബത്തിന്റെ ആഗ്രഹം. 
ശനിയാഴ്ച പുലർച്ചെ തകർന്ന വീടിന്റെ മുകളിലെ നിലയിൽ പതിനായിരത്തോളം പുസ്തകങ്ങൾ പ്രേംജിയുടേതായുണ്ട്. വയലാർ രാമവർമ ഉപയോഗിച്ച ഹാർമോണിയം, നാടക പരിശീലന കോപ്പുകൾ, സംഗീതോപകരണങ്ങൾ, പത്തായപ്പെട്ടികൾ, രേഖകൾ തുടങ്ങിയവയെല്ലാം   സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം സാംസ്കാരിക വകുപ്പിന‌് കൈമാറാൻ സന്നദ്ധമാണെന്ന് നീലൻ വ്യക്തമാക്കി.
പ്രധാന വാർത്തകൾ
 Top