24 August Saturday

അവിട്ടത്തൂർ സഹ. ബാങ്കിൽ എല്ലാ സീറ്റിലും എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
ഇരിങ്ങാലക്കുട
കോൺഗ്രസ്–- ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. അജി കണ്ണത്ത്, അനിൽകുമാർ കിഴക്കൂട്ട്, ജോജോ ഫ്രാൻസിസ് കോക്കാട്ട്, ജോമോൻ കോക്കാട്ട്, കെ എൽ ജോസ്, പി എൽ മാത്യു പട്ടത്തുപറമ്പിൽ, രാജിവ് കാടുകുറ്റി, കെ കെ സോമൻ കദളിക്കാട്ടിൽ, സാജൻ തൊമ്മാന, ധന്യ മനോജ്, ലിജി വിദ്യാധരൻ, ഷീജ സുരേഷ് എന്നിവരാണ് വിജയിച്ചത്. 
കോൺഗ്രസ് മണ്ഡലം ഭാരവാഹി തോമസ് കോലംങ്കണ്ണിയുടെ നേതൃത്വത്തിൽ കോൺഗ്രസും ബിജെപിയും മുന്നണിയായാണ് മത്സരിച്ചത്. എട്ട് സീറ്റിൽ കോൺഗ്രസും അഞ്ച് സീറ്റിൽ ബിജെപിയുംസ്ഥാനാർഥികളെ നിർത്തി. എൽഡിഎഫ് വിജയത്തിൽ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
പ്രധാന വാർത്തകൾ
 Top