29 May Monday

അനാമിക നേടി 
1200

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

അനാമിക

ചാലക്കുടി
എസ്എസ്എൽസി പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്ന അനാമിക പ്ലസ് ടു വിന് മുഴുവൻ മാർക്കും നേടി കൊരട്ടിക്ക് അഭിമാനമായി. പാലപ്പിള്ളി മുല്ലപ്പറമ്പിൽ അജിത്കുമാറിന്റേയും ഷിജിയുടേയും രണ്ടാമത്ത മകളായ അനാമികയാണ് കൊരട്ടിയുടെ താരമായി മാറിയത്. അഞ്ചാം ക്ലാസ്‌ മുതൽ കൊരട്ടി എംഎഎംഎച്ച്എസ് ലാണ് പഠിച്ചത്. 
അഗ്രികൾച്ചർ ഡിപ്ലോമക്കാരിയായ സഹോദരി അഞ്ചിമയാണ് പഠനത്തിൽ സഹായിച്ചത്. പ്ലസ് ടു വിന് കോമേഴ്‌സ് ഗ്രൂപ്പാണെടുത്ത് പഠിച്ചത്. ബിരുദത്തിന് പോകാനാണ് താൽപ്പര്യം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അച്ഛൻ അജിത്കുമാർ. അമ്മ ഷിജി കൊരട്ടി കിൻഫ്രയിലെ ജീവനക്കാരിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top