20 August Saturday

കുഞ്ഞുങ്ങൾക്ക്‌ ലൈംഗിക പീഡനം: പ്രതിക്ക്‌ 5 വർഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ബാബു

തൃശൂർ
മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക്‌ ഒരു കേസിൽ  അഞ്ചുവർഷം കഠിന തടവും   50,000 രൂപ പിഴയും . താന്ന്യം കിഴക്കേനട  പൈനൂർ   കുന്തറ വീട്ടിൽ  ബാബു(50)വിനെയാണ്‌  തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് പി എൻ വിനോദ്  പോക്സോ നിയമ പ്രകാരം  ശിക്ഷിച്ചത്‌. പിഴത്തുക ഇരയായ കുഞ്ഞിന് നഷ്ടപരിഹാരമായി നൽകാനും വിധിച്ചു.
2019 -ൽ അന്തിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലെ അഞ്ചു വയസ്സുകാരി അമ്മയോട് വിഷയം പറയുന്നത് കേട്ട മറ്റു കുഞ്ഞുങ്ങളും തങ്ങളെ ഉപദ്രവിച്ചെന്ന്‌ വെളിപ്പെടുത്തി. രണ്ടു കേസുകൾ വിചാരണ നടന്നു കൊണ്ടിരിക്കയാണ്.   പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിജി മധു ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top