30 July Friday
ബിജെപി ആക്രമണം

സിപിഐ എം പ്രവർത്തകന്‌ 
പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
പുതുക്കാട് 
വാഹനം നിർത്തിയിടൽ  സമരത്തിനിടെ സിപിഐ എം വരന്തരപ്പിള്ളി ലോക്കൽ സെക്രട്ടറി എൻ എം സജീവന് നേരെ ബിജെപി ഗുണ്ടകളുടെ ആക്രമണം. നരേന്ദ്ര മോഡിയെ കുറ്റം പറയരുത് എന്ന് ആക്രോശിച്ച് വരന്തരപ്പിള്ളി പൗണ്ട് തൃക്കശ്ശേരി വേലായുധന്റെ മകനും സജീവ ബിജെപി പ്രവർത്തകനുമായ സജീവനാണ് ആക്രമണം നടത്തിയത്. വരന്തരപ്പിള്ളി പൗണ്ടിൽ തിങ്കളാഴ്ച പകൽ 11 മുതൽ നടത്തിയ സമരത്തിനിടെയായിരുന്നു സംഭവം.  പരിക്കേറ്റ എൻ എം സജീവൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കെ കെ രാമചന്ദ്രൻ  എംഎൽഎ, സിപിഐ എം കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണൻ എന്നിവർ സജീവനെ  സന്ദർശിച്ചു.
ആക്രമണത്തിൽ സിപിഐ എം കൊടകര ഏരിയ കമ്മിറ്റി  പ്രതിഷേധിച്ചു. സമരത്തിന്റെ അവസാന ഘട്ടത്തിൽ പെട്ടെന്ന് സമരമുഖത്തെത്തിയ അക്രമി അകാരണമായി  മർദിക്കുകയായിരുന്നു. 
 സമരം നടന്ന വേറെ ചില കേന്ദ്രങ്ങളിലും  സമരം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നു.സംഭവത്തിൽ പ്രതിയെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്‌ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.  എൽഡിഎഫ് വരന്തരപ്പിള്ളി പഞ്ചായത്ത്‌ കമ്മിറ്റിയും പ്രതിഷേധിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top