29 July Thursday

820 പുതിയ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

കോവിഡ്

തൃശൂർ
തിങ്കളാഴ്ച 820 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 1907 പേർ രോഗമുക്തരായി. സമ്പർക്കം വഴി 811 പേർക്കാണ് രോഗം. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലാൾക്കും രണ്ട്‌ ആരോഗ്യ പ്രവർത്തകർക്കും  ഉറവിടമറിയാത്ത മൂന്നാൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 57 പുരുഷൻമാരും 59 സ്ത്രീകളും പത്ത് വയസ്സിനു താഴെ 27 ആൺകുട്ടികളും 36 പെൺകുട്ടികളുമുണ്ട്. 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.58 ശതമാനം ആണ്. 5,624 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,281 ആണ്. തൃശൂർ സ്വദേശികളായ 113 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 2,62,752 പേരിൽ 2,51,905 പേരാണ് ആകെ രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top