25 July Sunday

മിന്നും താരത്തിന് കാൽവിരൽകൊണ്ട് ചിത്രാർച്ചന

പി വി ബിമൽ കുമാർUpdated: Tuesday Jun 22, 2021

ഇന്ദ്രജിത്ത് കാൽ വിരൽ കൊണ്ട് ചുമരിൽ ദളപതിയെ വരയ്ക്കുന്നു

കൊടുങ്ങല്ലൂർ
ഇന്ദ്രജിത്ത് മലർന്ന് കിടന്ന് കാൽവിരൽ കൊണ്ട് ചുമരിൽ വരഞ്ഞത് ഇളയ ദളപതിയുടെ കിടിലൻ ചിത്രം. 
തമിഴ് നടന്‍ വിജയ്‌യുടെ  ജന്മദിനമായ ജൂൺ 22ന് ആശംസകളറിയിച്ചുകൊണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥി  ഇന്ദ്രജിത്താണ്  അക്രിലിക്കില്‍ കിടപ്പ് മുറിയിലെ ചുമരില്‍ ചിത്രം തീര്‍ത്തത്. ശിൽപ്പി ഡാവിഞ്ചി സുരേഷിന്റെ മകനായ ഇന്ദ്രജിത്ത് അഞ്ച്‌  വയസ്സുള്ളപ്പോഴാണ് ഇഷ്ടതാരം വിജയ്‌നെ നേരിട്ട് കാണുന്നത്. വിജയ്‌ ആരാധകനായ ഇന്ദ്രജിത്തിന്റെ താൽപ്പര്യപ്രകാരം  സുരേഷ് റബ്ബറില്‍ ഉണ്ടാക്കിയ  ഡാന്‍സ് ചെയ്യുന്ന   വിജയ്‌ ശില്‍പ്പം ഉദ്ഘാടനം ചെയ്തതത്‌ വിജയ്‌ തന്നെയാണ് .
‘കാവലന്‍ ’സിനിമയുടെ ഷൂട്ടിങ്ങിന് വരിക്കാശ്ശേരി മനയില്‍ എത്തിയപ്പോഴാണ് സുരേഷും കുടുംബവും ശില്പവുമായി എത്തുന്നത്.‌  ശില്‍പ്പം ഉണ്ടാക്കാനുള്ള പ്രചോദനം മകനാണ് എന്നറിഞ്ഞതോടെ  കുഞ്ഞന്‍ ആരാധകനെ വിജയ്‌ വാരിയെടുത്ത് ഉമ്മവച്ചു.
നാലടി വലുപ്പമുള്ള ചിത്രം കട്ടിലില്‍ മലര്‍ന്നു കിടന്ന്‌ രണ്ടു ദിവസമെടുത്താണ് വരച്ചത്. 
കാലുകൊണ്ട് വരച്ചുതുടങ്ങുന്നതുമുതല്‍ അവസാനം വരെയുള്ള  ടൈംലാപ്സ് വീഡിയോയിൽ എടുത്തിട്ടുണ്ട്. 
പേപ്പറില്‍ കളര്‍ പെന്‍സിലില്‍ ചെറിയ ചിത്രങ്ങള്‍ മാത്രം വരച്ചിരുന്ന ഇന്ദ്രജിത്ത് ഈയിടെ  കൈ വിരലുകള്‍ ഉപയോഗിച്ച് ടൊവിനോ തോമസിന്റെ ചിത്രം വരച്ചത് വാര്‍ത്തയായിരുന്നു. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തിലെ  പ്ലസ് വണ്‍  വിദ്യാര്‍ഥിയാണ് ഇന്ദ്രജിത്ത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top