തൃശൂർ
പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് കൂടിവരുന്നതിനാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്തി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിൽ നിലവിൽ സംഭരണശേഷിയായ 421 അടിയിൽ വെള്ളമെത്തിയതിനാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നേരത്തേ തുറന്നിരുന്നു. നീരൊഴുക്ക് വർധിക്കുന്നതിനാൽ ഒന്നര മീറ്റർ ഉയർത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..