തിരുവില്വാമല
സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, റീജണൽ ഡയറക്ടറേറ്റ് ഓഫ് സ്കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് തിരുവനന്തപുരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കലിക്കറ്റ്, മോഡൽ കരിയർ സെന്റർ കോഴിക്കോട്, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയുടെ സഹകരണത്തോടെ ഏപ്രിൽ രണ്ടിന് തിരുവില്വാമല പാമ്പാടി നെഹ്‌റു കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് റിസർച്ച് സെന്ററിൽ മെഗാ തൊഴിൽ മേള നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര തൊഴിൽ വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
ഉദ്യോഗാർഥികൾക്കു പുറമെ തൊഴിൽദാതാക്കൾക്കും ജോബ് ഫെയറിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8113008777, 8129701663, 9496320663 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും മൂന്ന് ബയോഡാറ്റയുമായി ഏപ്രിൽ രണ്ടിന് നെഹ്‌റു കോളേജ് ക്യാമ്പസിലെത്തണം. സംഘാടക സമിതി ഭാരവാഹികളായ പി ജി രാമചന്ദ്രൻ, ഡോ. സുധീർ മാരാർ, സി ഗോപിനാഥ്, എം ശ്രീനിവാസ്, എം സതീഷ്കുമാർ, പി എസ് കണ്ണൻ, പി ആർ രാജ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..