29 May Friday

കെ ജെ ജോർജിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

സ്വന്തം ലേഖകന്‍Updated: Sunday Mar 22, 2020

കെ ജെ ജോർ-ജി-െൻ-റ മൃ-തദേഹത്തിൽ മന്ത്രി- എ സി- മൊ-യ്--തീൻ- പു-ഷ്--പ്പചക്രം അർപ്പി-ക്കു-ന്നു-

തൃശൂർ 
തൃശൂർ  എംഎൽഎയും ജനതാപാർടിനേതാവുമായിരുന്ന   കെ ജെ  ജോർജിന്‌  ജനാവലിയുടെ  അന്ത്യാഞ്ജലി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്‌ച വൈകിട്ട്‌ തൃശൂർ ലൂർദ്‌ കത്തീഡ്രൽ  പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. സോഷ്യലിസ്‌റ്റും മതേതരവാദിയും മുന്നു തവണ ഇടതുപക്ഷ പിന്തുണയോടെ നിയമസഭാംഗവുമായിരുന്ന അദ്ദേഹം വെള്ളിയാഴ്‌ച രാത്രിയാണ്‌ അന്തരിച്ചത്‌. 
 സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട നിരവധി പേർ ലുർദ്‌പുരത്തെ  വസതിയിലെത്തി  അന്ത്യോപചാരമർപ്പിച്ചു. സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോൺ,   ജില്ലാ സെക്രട്ടറി  എം എം  വർഗീസ്‌, മന്ത്രി എ സി മൊയ്‌തീൻ, ഗവ. ചീഫ്‌ വിപ്പ്‌ അഡ്വ. കെ രാജൻ,   സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം  എം കെ കണ്ണൻ, മേയർ അജിത ജയരാജൻ, എംഎൽഎമാരായ ബി ഡി ദേവസി, അനിൽ അക്കര,  കലക്ടർ എസ്‌ ഷാനവാസ്‌,    സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം സി എൻ ജയദേവൻ, ഡെപ്യൂട്ടി മേയർ പി റാഫി ജോസ്‌, ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൻ  ജയന്തി പ്രവീൺകുമാർ, ഡിപിസി അംഗം വർഗീസ്‌ കണ്ടംകുളത്തി,  ജനതാദൾ(എസ്‌) ജില്ലാ പ്രസിഡന്റ്‌ പി ടി അഷറഫ്‌, എൽജെഡി ജില്ലാ പ്രസിഡന്റ്‌ യൂജിൻ മോറേലി, മുൻ എംഎൽഎമാരായ ടി വി ചന്ദ്രമോഹൻ, എം പി വിൻസെന്റ്‌, പി എ മാധവൻ, മുൻ മേയർ ഐ പി പോൾ, മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ വി ദാസൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി.  മുഖ്യമന്ത്രിക്ക്‌ വേണ്ടി  മന്ത്രി എ സി മൊയ്‌തീനും  സംസ്ഥാന സർക്കാരിന്‌ വേണ്ടി  കലക്‌ടർ എസ്‌ ഷാനവാസും റീത്ത്‌ സമർപ്പിച്ചു.
പ്രധാന വാർത്തകൾ
 Top