02 December Wednesday

വയോധികനെ കൊല്ലാൻ ശ്രമം: ഒപ്പം താമസിക്കുന്ന സ്‌ത്രീ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
വടക്കാഞ്ചേരി 
ഫ്ലാറ്റിൽ ഒപ്പം താമസിക്കുന്ന യുവതി വയോധികനെ വധിക്കാൻ  ശ്രമിച്ചു. പൊലീസും   നാട്ടുകാരും മുറിക്കുള്ളിൽ കടക്കാനാകാതെ   നോക്കി നിൽക്കുമ്പോഴാണ്   പരാക്രമം. അത്താണി  ആനേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള   എബനേസർ ഫ്ലാറ്റിൽ ശനിയാഴ്ച പുലർച്ചെ ഒന്നിനാണ്‌ സംഭവം. 32/556 നമ്പർ ഫ്ലാറ്റിൽ താമസിക്കുന്ന ചിയ്യാരം മറുവഞ്ചേരി രാമചന്ദ്രനുണ്ണിത്താ(72)നാണ്  ആക്രമണത്തിനിരയായത്. 
ഇയാളോടൊപ്പം  താമസിക്കുന്ന  കുറ്റൂർ സ്വദേശിനി ഭാരതി (50)യെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇവരെ കഴിഞ്ഞ രണ്ട് വർഷമായി അപൂർവമായി മാത്രമേ പുറത്ത് കാണാറുള്ളൂവെന്ന് അയൽവാസികൾ പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇവർ   പുറത്തിറങ്ങിയിട്ടില്ല. ഭക്ഷണം ഓൺലൈനായാണ് വാങ്ങിയിരുന്നത്.  രാമചന്ദ്രനുണ്ണിത്താന്റെ മക്കളെല്ലാം സമൂഹത്തിൽ ഉന്നതപദവികൾ വഹിക്കുന്നവരാണ്.  വർഷങ്ങൾക്ക് മുമ്പ് ഹോംനേഴ്സായി എത്തിയ യുവതി പിന്നീട് ഇയാൾക്കൊപ്പം കഴിയുകയായിരുന്നു.  ഇവർക്ക് മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു.  
ഫ്ലാറ്റിനുള്ളിൽ  ബഹളം പതിവാണെന്നും വയോധികനെ സ്ഥിരം ആക്രമിക്കാറുണ്ടെന്നും  സമീപവാസികൾ പറഞ്ഞു.    നിലവിളി കേട്ട് അയൽവാസികളാണ്‌ ഓടിയെത്തിയത്‌.     പ്രധാന കവാടത്തിലെ ഇടുങ്ങിയ സ്ഥലത്തെ കട്ടിലിലാണ് വയോധികൻ കിടന്നിരുന്നത്. ഈ ഭാഗത്തെ   ഗ്രിൽ തുറക്കാൻ കഴിയാത്ത വിധം വീട്ടുപകരണങ്ങൾ കൂട്ടിയിട്ടിരുന്നു. സ്‌ത്രീയെ ആക്രമണത്തിൽ നിന്ന്‌ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല.   
തുടർന്ന്‌ വടക്കാഞ്ചേരി പൊലീസിനെ വിവരമറിയിച്ചു. പൊലീസിനെ കണ്ടതോടെ സ്‌ത്രീ കൂടുതൽ ആക്രമണകാരിയായി. മർദനമേറ്റ് വയോധികന്റെ ജനനേന്ദ്രിയത്തിൽ നിന്ന്‌ ചോര വന്നു. വീടിനുള്ളിലേക്ക് പോയി കയറുമായി വന്ന്‌ വയോധികനെ  കഴുത്തിൽ മുറുക്കി കൊല്ലാനായിഅടുത്ത ശ്രമം.  
ഇതിനിടെ അഗ്നിശമന സേനയെത്തി  ഗ്യാസ്  കട്ടർ ഉപയോഗിച്ച്   ഗ്രില്ലും ജനലുംമുറിച്ച്‌ അകത്ത് കടന്നാണ് സ്‌ത്രീയെ കീഴടക്കിയത്‌. വയോധികനെ  ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവതിയെ  ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി   മാനസികാരോഗ്യ  കേന്ദ്രത്തിലേക്കു മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top