02 December Wednesday

മോഷണംപോയ ബൈക്ക് വലയിൽ കുരുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ഇരിങ്ങാലക്കുട
മീൻ പിടിക്കാൻ വലയിട്ടപ്പോള്‍ കുടുങ്ങിയത്‌ മോഷണം പോയ ബൈക്ക്. കരുവന്നൂര്‍ പുഴയില്‍ ഇല്ലിക്കല്‍ ഡാമിന് സമീപം ശനിയാഴ്ച  രാവിലെയാണ്‌  സംഭവം. പുഴയ്‌ക്ക്‌  സമീപം താമസിക്കുന്ന  രഘുവാണ്‌  മത്സ്യബന്ധനത്തിന്‌ വലയിട്ടിരുന്നത്‌. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാട്ടൂര്‍  പൊലീസെത്തി ബൈക്ക്  കരക്ക്‌ കയറ്റി.  പരിശോധനയില്‍ വാഹനം പട്ടേപ്പാടം സ്വദേശി മണ്‍സൂറിന്റേതാണെന്ന്‌  കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ്‌  കാറളത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയ മൻസൂറിന്റെ ബൈക്ക് മോഷണം പോയിരുന്നു.  ബൈക്ക്  കാട്ടൂര്‍ സ്‌റ്റേഷനിലെത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top