25 May Monday

പെട്രോൾ പമ്പുകൾ ഇന്ന്‌ പ്രവർത്തിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കൊച്ചി
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്‌പിസിഎൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ തുറന്നു പ്രവർത്തിക്കുമെന്ന്‌ എണ്ണക്കമ്പനികളുടെ സംസ്ഥാന കോ–-ഓർഡിനേറ്റർ വി സി അശോകൻ അറിയിച്ചു.
പെട്രോൾ പമ്പുകളിൽ  നാമമാത്രമായ ജീവനക്കാരെ ഉണ്ടായിരിക്കൂ.  ഒഴിവാക്കാനാവാത്ത അടിയന്തര ആവശ്യങ്ങൾക്കുവേണ്ടിയാണ് പമ്പ്‌ തുറക്കുന്നത്‌. പതിവ് ഉപയോഗം കർഫ്യു സമയത്ത് ഒഴിവാക്കണമെന്നും പ്രസ്‌താവനയിൽ അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top