27 May Wednesday
ഒറ്റ ദിവസംകൊണ്ട് ഇരട്ടിയോളം വർധന

നിരീക്ഷണത്തിൽ 6815 പേർ

സ്വന്തം ലേഖകന്‍Updated: Sunday Mar 22, 2020
തൃ-ശൂർ-
കോവിഡ്- 19 പ്രതിരോധം ജി-ല്ലയിൽ- കൂ-ടു-തൽ- ശക്തമാ-ക്കി.- - ശനി-യാ-ഴ്--ച  ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. 
വെള്ളി-യാ-ഴ്--ച - 3698 പേരാ-യി-രു-ന്നു- നി-രീ-ക്ഷണത്തിൽ.-  ഒറ്റ ദി-വസം-കൊ-ണ്ട്-- ഇരട്ടി-യോ-ളം വർ-ധി-ച്ചു-.-  ജാ-ഗ്രത,-  പ്രതി-രോ-ധ പ്രവർ-ത്തനങ്ങളും- - ശക്തമാ-ക്കി.- ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.   
ശനി-യാ-ഴ്--ച വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്-.  നാലുപേരെക്കൂ-ടി- ആശുപത്രിയിൽ പ്രവേശിപ്പിച്ചു.- ഒമ്പതു-പേരെ  ഡി-സ്--ചാർ-ജ്-- ചെയ്--തു-. 10 സാമ്പിളുകൾ  ശനിയാഴ്-ച പരിശോധനയ്-ക്ക്- അയച്ചു. 
ലഭിച്ച അഞ്ച്--  സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്-ക്ക്- അയച്ച 387 സാമ്പിളുകളിൽ 354 എണ്ണത്തിന്റെയും ഫലം ലഭിച്ചു.
ജില്ലാ കൺട്രോൾ സെല്ലിലേക്ക്- 622 അന്വേഷണങ്ങൾ വന്നു. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതിനെക്കുറിച്ചുള്ള പരാതികളാണ് ഇവയിൽ ഏറെയും. നിരീക്ഷണത്തിൽ കഴിയുന്നവരെ രോഗബാധിതരായി ചിത്രീകരിക്കുന്നതിലെ പരാതി ചിലർ ഉന്നയിച്ചു. 
തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, ജനമൈത്രി പൊലീസ്-, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ സന്ദർശിച്ച്- ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്-. റെയിൽവേ സ്-റ്റേഷനുകളിലേയും പൊതുകേന്ദ്രങ്ങളിലേയും ഹെൽപ്പ്- ഡസ്--ക്കുകൾ യാത്രക്കാരെ പരിശോധിച്ച്- തുടർനിർദേശങ്ങൾ നൽകുന്നു. 
അടിയന്തര സാഹചര്യം നേരിടുന്നതിന് താമസസൗകര്യമുൾപ്പെടെയുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്- അറിയിച്ചു.
പ്രധാന വാർത്തകൾ
 Top